Dailyhunt
കുനാഫ ഉണ്ടാക്കാൻ എന്തെളുപ്പം; ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ

കുനാഫ ഉണ്ടാക്കാൻ എന്തെളുപ്പം; ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ

Kairali News 1 week ago

ധുരമുള്ള എന്തിനോടും ഒരു പ്രത്യേക ഇഷ്ടം ഉണ്ടാവും അല്ലെ ? ഈ അവധിക്കാലത്ത് കുട്ടി കുരുന്നുകള്‍ക്ക് വീട്ടില്‍ തന്നെ കുനാഫ ഉണ്ടാക്കി കൊടുത്താലോ ?

കുനാഫ ഡൗവിന് പകരം വറുത്ത സേമിയ ഉപയോഗിച്ച്‌ വളരെ എളുപ്പത്തില്‍ ഇത് തയാറാക്കാം, അതും ഓവനില്ലാതെ. റെസിപ്പി ഇതാ

അവശ്യ ചേരുവകള്‍

വറുത്ത സേമിയ - 500 ഗ്രാം
ഉരുക്കിയ നെയ്യ്/ ബട്ടർ - 200 ഗ്രാം
പാല്‍ - 6 കപ്പ്
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
ചീസ് (Mozzarella) - ഒരു കപ്പ് (നല്ലതുപോലെ വലിയണമെങ്കില്‍)
കോണ്‍ഫ്‌ളോ‍ർ - 4 ടേബിള്‍ സ്പൂണ്‍
ക്രീം (ഫില്ലിങ്ങിന് ആവശ്യമായത്)
വെള്ളം - 1 കപ്പ്
നാരങ്ങാനീര് - 1 ടീസ്പൂണ്‍
റോസ് വാട്ടർ/ഏലക്കപ്പൊടി - 1 ടീസ്പൂണ്‍

'തേങ്ങ ചായ' കുടിച്ചിട്ടുണ്ടോ? ചായ പ്രേമികള്‍ക്കിതാ ഒരു വെറൈറ്റി ചായ

തയാറാക്കുന്ന വിധം

പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച്‌ ഷുഗർ സിറപ്പ് ഉണ്ടാക്കുക. അല്‍പം ഒട്ടുന്ന പാകമാകുമ്പോള്‍ തന്നെ നാരങ്ങാനീരും റോസ് വാട്ടറോ ഏലക്കാപ്പൊടിയോ ഇതിലേക്ക് ചേർക്കാം. ഇനി ഇത് തണുക്കാനായി മാറ്റി വയ്ക്കാം. ഇനി ക്രീം ആണ് വേണ്ടത്. അതിനായി ആദ്യം രു പാത്രത്തില്‍ പാലും കോണ്‍ഫ്‌ളോറും പഞ്ചസാരയും ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്യാം. ഇത് കുറുകി വരുമ്പോള്‍ അതിലേക്ക് ഫ്രഷ് ക്രീമും ചീസും ചേർത്ത് നന്നായി യോജിപ്പിക്കാം.

ഇനി വേണ്ടത് സേമിയ കൂട്ട ആണ്. അതിനായി ആദ്യം വറുത്തെടുത്ത സേമിയ കൈകൊണ്ട് നന്നായി പൊടിച്ചെടുക്കണം. ഇതിലേക്ക് ഉരുക്കിയ ബട്ടർ ഒഴിച്ച്‌ എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ യോജിപ്പിക്കുക.ഇനി അത് സെറ്റ് ചെയ്യണം. ഒരു നോണ്‍സ്റ്റിക് പാനോ കേക്ക് ടിന്നോ എടുത്ത് അതിലേക്ക് അല്‍പ്പം ബട്ടർ തേക്കുക. തയ്യാറാക്കിവച്ച സേമിയയുടെ പകുതി ഭാഗം പാനിന്റെ അടിയില്‍ നിരത്തി കൊടുക്കുക. ഇത് നന്നായി അമർത്തനം. വശങ്ങളില്‍ അല്‍പ്പം സേമിയ ഉയർത്തി വച്ചാല്‍ അകത്ത് വെക്കുന്ന ക്രീം പുറത്തേയ്ക്ക് വരില്ല. ഇതിനു മുകളില്‍ ക്രീം മിശ്രിതം ഒഴിക്കുക. ബാക്കിയുള്ള സേമിയ ക്രീം പൂർണമായും മൂടുന്ന രീതിയില്‍ വെയ്ക്കാം.

ഇനി അടുപ്പില്‍ പാൻ മൂടിവച്ച്‌ കുറഞ്ഞ തീയില്‍ 10-12 മിനിറ്റ് വേവിക്കുക. അടിഭാഗം ബ്രൗണ്‍ നിറമാകുമ്പോള്‍ മറ്റൊരു പാനിലേക്ക് തിരിച്ചിട്ട് 5 മിനിറ്റ് കൂടി വേവിച്ചാല്‍ കുനാഫ റെഡി. ഈ കുനാഫ ചൂടോടെ തന്നെ ഒരു പ്ലേറ്റിലേക്ക് മാറ്റി, മുകളിലായി നേരത്തെ തയ്യാറാക്കിവച്ച തണുത്ത ഷുഗർ സിറപ്പ് ഒഴിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News