Dailyhunt
'തേങ്ങ ചായ' കുടിച്ചിട്ടുണ്ടോ? ചായ പ്രേമികള്‍ക്കിതാ ഒരു വെറൈറ്റി ചായ

'തേങ്ങ ചായ' കുടിച്ചിട്ടുണ്ടോ? ചായ പ്രേമികള്‍ക്കിതാ ഒരു വെറൈറ്റി ചായ

Kairali News 3 weeks ago

ചായ കുടിക്കാതെ ഒരു ദിവസം തള്ളിനീക്കാൻ പറ്റാത്ത നിരവധിപ്പേർ ഉണ്ടാകുമല്ലേ. അങ്ങനെയുള്ള ചായപ്രേമികള്‍ക്ക് പരീക്ഷിച്ച്‌ നോക്കാൻ പറ്റുന്ന ഒരു വെറൈറ്റി റെസിപ്പിയാണ് പറയുന്നത്.

അതെ, തേങ്ങ ചായ! തേങ്ങകൊണ്ട് കറിയും ഉപ്പേരിയും ചമ്മന്തിയുമൊക്കെ ഉണ്ടാക്കുന്നവർക്ക് ഇനി തേങ്ങ കൊണ്ട് ചായയുമുണ്ടാക്കാം.

വളരെ എളുപ്പത്തില്‍ നമുക്ക് തേങ്ങാ ചായ ഉണ്ടാക്കാനാകും. ഈ വെറൈറ്റി ചായ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ഓംലെറ്റ് കഴിച്ച്‌ മടുത്തോ, വെറൈറ്റിയായി എഗ് ബൈറ്റുകള്‍ ഉണ്ടാക്കിയാലോ? സിംപിളാണ്

ആവശ്യമായ സാധനങ്ങള്‍

തേങ്ങാപ്പാല്‍- മുക്കാല്‍ കപ്പ്
വെള്ളം- രണ്ട് കപ്പ്
കറുവാപ്പട്ട- ഒരു കഷ്ണം
തക്കോലം- ഒന്ന്
ഗ്രാമ്പൂ- നാലെണ്ണം
ഏലക്ക- രണ്ടെണ്ണം
ടീ ബാഗ്- രണ്ടെണ്ണം
പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് തക്കോലം, ഗ്രാമ്പൂ, ഏലക്ക എന്നിവയുമിടണം. ശേഷം തീ കുറച്ച്‌ അഞ്ച് മിനിട്ട് വെച്ച്‌ അടുപ്പില്‍ നിന്ന് മാറ്റാം. ഇതിലേക്ക് ടീ ബാഗിട്ട് അഞ്ച് മിനിറ്റ് വയ്ക്കണം.

അവധിക്കാലം മധുരമാക്കാൻ പാല്‍ പേട വീട്ടില്‍ ഉണ്ടാക്കാം; ഈസി ആൻഡ് സിമ്പിള്‍ റെസിപ്പി ഇതാ

മറ്റൊരു പാനെടുത്ത് തേങ്ങാപ്പാലിലേക്ക് പഞ്ചസാര ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര അലിയുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റാം. ചായയില്‍ നിന്ന് ടീബാഗ് മാറ്റി കറുവാപ്പട്ടയിടുക. അരിച്ചശേഷം കപ്പുകളിലേക്ക് പകരാം. ചായയുടെ ഏറ്റവും മുകളിലായി തേങ്ങാപ്പാല്‍ നന്നായി അടിച്ച്‌ ഒഴിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News