Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പിന് പിന്നാലെ അര്‍ജന്റീന വിരോധികളെ പൂട്ടാൻ ഒരുങ്ങി പ്രസിഡന്റ് മിലേയ്

ലോകകപ്പിന് പിന്നാലെ അര്‍ജന്റീന വിരോധികളെ പൂട്ടാൻ ഒരുങ്ങി പ്രസിഡന്റ് മിലേയ്

Kairali News 3 weeks ago

ലോകത്തെ മുഴുവൻ ഒരു ഫുട്ബോളിന് ചുറ്റും പിടിച്ചിരുത്തിയ 2026 ഫിഫ ലോകകപ്പ് അവസാനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു.

കിരീടം നിലനിർത്താൻ ആയി പൊരുതിയ മെസ്സിയെയും അർജന്റീനയെയും ഫൈനലില്‍ തകർത്ത് സ്പെയിൻ രണ്ടാം തവണ കിരീടം ഉയർത്തി കഴിഞ്ഞു. എന്നാല്‍ കളത്തിനകത്തെ കളികള്‍ക്കൊപ്പം ചില നിർഭാഗ്യകരമായ രംഗങ്ങള്‍ക്കും ടൂർണമെന്റ് വേദിയായി. അതിലൊന്ന് അർജന്റീനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും മുൻ ചാമ്പ്യന്മാർക്കെതിരെ ഉയർന്ന വിരോധവും ആയിരുന്നു. കളത്തിനകത്തെ ടീമിന്റെ പരുക്കൻ കളികള്‍ മുതല്‍ രാഷ്ട്രീയമായി അർജന്റീന സ്വീകരിക്കുന്ന നിലപാടുകളും ഇതിലേക്കു നയിച്ച്‌.

: കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് വീണ്ടും വെള്ളിത്തിളക്കം; ഇത്തവണ മെഡല്‍ ലവ്പ്രീത് സിംഗിന്

ഇപ്പോള്‍, വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തി ഇരിക്കുകയാണ് രാജ്യത്തിന്റെ പ്രസിഡന്റ് കൂടിയായ ജാവിയർ മിലേയ്. അർജന്റീനയ്‌ക്കോ രാജ്യത്തിൻറെ പൗരന്മാർക്കോ എതിരെ വിദ്വേഷപരമായ പരാമർശങ്ങളും നിലപാടുകളും പ്രദർശിപ്പിച്ച വിദേശികളെ രാജ്യത്ത് കാലു കുത്തുന്നതില്‍ നിന്നും വിലക്കി കൊണ്ട് ഉത്തരവ് ഇട്ടിരിക്കുകയാണ് മിലേയ്. സംസാരത്തിലൂടെയോ എഴുത്തിലൂടെയോ വിദ്വേഷസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ, അർജന്റീനയിലെ ജനങ്ങള്‍ക്കെതിരെയോ അല്ലെങ്കില്‍ ഏതെങ്കിലും അർജന്റീനൻ പൗരനെതിരെ അവരുടെ പൗരത്വത്തിന്റെ പേരില്‍ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന വിദേശികളെ ലക്ഷ്യമിട്ടുള്ള ഉത്തരവ് പാർലമെൻറില്‍ അവതരിപ്പിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

World- Cup-President- Milei- Argentina -messi-football-ps1
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News