Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോഹൻലാല്‍ രഞ്ജിപണിക്കറുടെ അച്ഛൻ ? ആരാധകരുട ഊഹം ശരിയാകുമോ? ഖലീഫയില്‍ ഉടലെടുത്ത ചര്‍ച്ചകള്‍

മോഹൻലാല്‍ രഞ്ജിപണിക്കറുടെ അച്ഛൻ ? ആരാധകരുട ഊഹം ശരിയാകുമോ? ഖലീഫയില്‍ ഉടലെടുത്ത ചര്‍ച്ചകള്‍

Kairali News 1 week ago

നി മലയാള സിനിമാ ആസ്വാദക ലോകം കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് നായകനാകുന്ന ഖലീഫ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആരാധകരെ ആവേശത്തിലാക്കുമെന്നതില്‍ സംശയമില്ല.

ചിത്രത്തിൻ്റേതായ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ തൊട്ട് ആരാധകർ ആവേശത്തിലാണ്. ചിത്രത്തിൻ്റെ സിംഗിള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ വലിയ ചർച്ചകളാണ് സിനിമ ആസ്വാദക ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.

ആസ്വാദകരുടെ വിലയിരുത്തലുകളും ഊഹങ്ങളുമാണ് ചർച്ചയായിരിക്കുന്നത്. അതിഥി വേഷത്തില്‍ എത്തുന്ന മോഹൻലാലിൻ്റെ മകനാണ് രഞ്ജി പണിക്കർ എന്ന തരത്തിലാണ് ചർച്ചകള്‍. അങ്ങനെയാണെങ്കില്‍ അത് മോശം കാസ്റ്റിങ് ആയിരിക്കുമെന്ന് ആരാധലോകം പറയുന്നു. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന അധോലോക നായകനായാണ് മോഹൻലാല്‍ എത്തുന്നത്. മോഹൻലാലിൻ്റെ കൊച്ചുമകനാണ് പ്രിഥ്വിരാജ്. അമീർ അലി എന്ന കഥാപാത്രത്തെയാണ് പൃിഥ്വിരാജ് അവതരിപ്പിക്കുന്നത്.

എനിക്ക് നഷ്ടപ്പെട്ടത് ഒരു അനുജനെ മാത്രമല്ല, കളിക്കൂട്ടുകാരനെ കൂടിയാണ്; കലാഭവന്‍ നവാസിന്റെ ഓർമ ദിവസം വൈകാരിക കുറിപ്പുമായി നിയാസ് ബക്കര്‍

ഇന്നലെ പുറത്തുവന്ന ചിത്രത്തിൻ്റെ സ്റ്റില്ലില്‍ പൃഥ്വിരാജ് നായികയായ മാളവിക ശര്‍മയ്ക്കും രഞ്ജി പണിക്കര്‍, മോഹിനി എന്നിവര്‍ക്കുമൊപ്പം നില്‍ക്കുന്നുണ്ട്. മാളവികയും പൃഥ്വിയും കല്യാണ വേഷത്തിലാണ്. ഇതിന് പിന്നാലെയാണ് ചർച്ച വന്നത്. പൃഥ്വിരാജിൻ്റെ അച്ഛനും അമ്മയുമായിരുക്കും രഞ്ജി പണിക്കരും മോഹിനിയും എന്ന അനുമാനത്തിലേക്കാണ് സോഷ്യല്‍ മീഡിയ എത്തുന്നത്. അങ്ങനെയാണെങ്കില്‍ രഞ്ജിപണിക്കറുടെ അച്ഛനായിരിക്കും മോഹൻലാല്‍ എന്നാണ് ചർച്ച വരുന്നത്. എന്നാല്‍ ഇതിന് സോഷ്യല്‍ മീഡിയയില്‍ തന്നെ നിരവധി മറുപടികളുമുണ്ട്. മോഹിനിയുടെ മകനായിക്കൂടെ പൃഥ്വിരാജെന്നും മാളവികയുടെ അച്ഛനും അമ്മയുമായിക്കൂടെ രഞ്ജിപണിക്കറും മോഹിനിയെന്നും ചോദ്യങ്ങള്‍ വരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News