Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുംബൈ ഇന്ത്യൻസിന് തിരിച്ചടി; സൂപ്പര്‍താരം ബെംഗളുരുവിനെതിരായ മത്സരത്തില്‍ കളിച്ചേക്കില്ല എന്ന് സൂചന

മുംബൈ ഇന്ത്യൻസിന് തിരിച്ചടി; സൂപ്പര്‍താരം ബെംഗളുരുവിനെതിരായ മത്സരത്തില്‍ കളിച്ചേക്കില്ല എന്ന് സൂചന

Kairali News 2 weeks ago

പിഎല്ലില്‍ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. പുതിയ സീസണില്‍ താളം കണ്ടെത്താൻ വിഷമിക്കുന്ന ടീമിനെ തേടി മറ്റൊരു മോശം വാർത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ടീമിന്റെ നായകനായ ഹർദിക് പാണ്ട്യ റോയല്‍ ചലഞ്ചേഴ്‌സിനെതിരായി റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ കളിക്കില്ലെന്ന ആശങ്കയാണ് ഉയരുന്നത്.

മത്സരത്തിനായി റായ്പൂരിലേക്ക് പുറപ്പെട്ട സംഘത്തില്‍ ഹർദിക് പാണ്ട്യ ഭാഗമാകാത്തതാണ് ആശങ്ക ഉണർത്തുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയ്ക്കായി ടീം ഒത്തുകൂടിയപ്പോള്‍ പാണ്ഡ്യയുടെ അഭാവം ശ്രദ്ധേയമായിരുന്നു. അദ്ദേഹം പിന്നീട് ടീമിനൊപ്പം ചേരുമോ എന്നതിലും ഇപ്പോഴും വ്യക്തതയില്ല.

: 20 വർഷത്തെ കാത്തിരിപ്പിന് വിരാമം: അത്ലറ്റിക്കോയെ കീഴടക്കി ആഴ്സണല്‍ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍

നേരത്തെ ലുക്‌നൗവിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിലും താരം കളിച്ചിരുന്നില്ല. ഹർദിക്കിന്റെ അഭാവത്തില്‍ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ കീഴില്‍ കളിച്ച ടീം മികച്ച വിജയമാണ് മത്സരത്തില്‍ നേടിയത്. പുറത്തിനേറ്റ പരുക്കാണ് പാണ്ട്യയുടെ അസാന്നിധ്യത്തിനു കാരണമെന്നു പറയുമ്പോഴും താരത്തിന്റെ കീഴില്‍ ഉള്ള ടീമിന്റെ മോശം പ്രകടനത്തിനും അസാന്നിധ്യത്തില്‍ പങ്കുണ്ടോ എന്ന സംശയവും ഒരു വിഭാഗം ആരാധകർ ഉന്നയിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News