Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിങ്ങളുടെ അടുക്കള സുരക്ഷിതമാണോ? ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങളുടെ അടുക്കള സുരക്ഷിതമാണോ? ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുക

Kairali News 0 months ago

ത് കാലാവസ്ഥയിലും ഭക്ഷ്യവിഷബാധ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പഴകിയ ഭക്ഷണം, ശരിയായി പാകം ചെയ്യാത്ത മാംസം, ശുചിത്വമില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങള്‍.

പുറത്തുനിന്നുള്ള ഭക്ഷണത്തെ മാത്രം കുറ്റപ്പെടുത്തരുത്. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഇതൊഴിവാക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഏറ്റവും പ്രധാനം കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. പ്രധാനമായും ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് സോപ്പ് ഉപയോഗിച്ച്‌ കൈ നന്നായി കഴുക. ടോയ്ലറ്റ് ഉപയോഗത്തിനും ശേഷവും കൈകള്‍ നന്നായി വൃത്തിയാക്കുക. മാലിന്യം കൈകാര്യം ചെയ്യുന്നതിലും പ്രത്യകം ശ്രദ്ധ പുലർത്തണം. കൈകള്‍ വൃത്തിയാക്കാതെ പാചകം ചെയ്യരുത്. ഇത് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

എസി മുറിയില്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടാറുണ്ടോ, കാരണമിതാണ്

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
*അടുക്കള വൃത്തിയായി സൂക്ഷിക്കുക.
*പാക്കറ്റ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് എക്സ്പയറി ഡേറ്റ് നോക്കുക.
*തിളപ്പിച്ചാറിയ വെള്ളമോ, ഫില്‍റ്റർ ചെയ്ത വെള്ളമോ മാത്രം കുടിക്കുക.
*കൈ വൃത്തിയായി കഴുക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News