ഇറാനെ അവസാനിപ്പിക്കാൻ ഒരു ദിവസം മതിയെന്നും അത് നാളെയായിരിക്കുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്. ഹോർമൂസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാരങ്ങള്‍ക്കായി പൂർണമായും തുറന്നു കൊടുക്കണം എന്ന ട്രംപിൻ്റെ ആവശ്യം ഇറാൻ തള്ളിയിരുന്നു.
അതിിന് ശേഷമാണ് ട്രംപ് ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്. ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ചയ്ക്കുള്ളില്‍ തുറക്കണമെന്നും ഇല്ലെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകർക്കുമെന്നുമായിരുന്നു ട്രംപിൻ്റെ അന്ത്യശാസനം.
ഈ സമയം പരിധിക്കുള്ളില്‍ തീരുമാനം ആകണം എന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 വരെയാണ് ഇറാന് തീരുമാനമെടുക്കുന്നതിന് ട്രംപ് നല്‍കിയിരിക്കുന്ന സമയം. അതിനിടയില്‍ തീരുമാനം എടുത്തില്ലെങ്കില്‍ ഇറാനിലെ മുഴുവൻ പാലങ്ങളും തകർക്കുമെന്നും ട്രംപിന്റെ ഭീഷണി.
ഇറാൻ്റെ ഇന്റലിജൻസ് മേധാവി മേജർ ജനറല്‍ മജീദ് ഖാദിമി കൊല്ലപ്പെട്ടു
എന്നാല്‍ 45 ദിവസത്തെ താല്‍കാലിക വെടി നിർത്തലിനും ഹോർമുസ് തുറക്കുന്നതിനും മധ്യസ്ഥ രാജ്യങ്ങള്‍ വച്ച നിർദ്ദേശം ഇറാൻ അംഗീകരിച്ചില്ല. യുദ്ധം പൂർണമായും അവസാനിപ്പിക്കണം എന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍ ട്രംപിൻ്റെ ഏകപക്ഷീയ നിലപാടുകളും തുടരുകയാണ്. മധ്യസ്ഥ രാജ്യങ്ങളുടെ നിർദ്ദേശങ്ങള്‍ പൂർണമായി അംഗികരിക്കാൻ ട്രംപും ഇതുവരെ തയ്യാറല്ല.

