Dailyhunt
ഓംലെറ്റ് കഴിച്ച്‌ മടുത്തോ, വെറൈറ്റിയായി എഗ് ബൈറ്റുകള്‍ ഉണ്ടാക്കിയാലോ? സിംപിളാണ്

ഓംലെറ്റ് കഴിച്ച്‌ മടുത്തോ, വെറൈറ്റിയായി എഗ് ബൈറ്റുകള്‍ ഉണ്ടാക്കിയാലോ? സിംപിളാണ്

Kairali News 3 weeks ago

മുട്ട കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ പൊതുവെ എല്ലാവർക്കും ഇഷ്ടമായിരിക്കും. ഓംലെറ്റൊക്കെ കഴിക്കാൻ ഇഷ്ടമുള്ളവരാണെങ്കില്‍ ഒരു വെറൈറ്റി ഡിഷ് പറഞ്ഞുതരാം.

പതിവ് മുട്ട വിഭവങ്ങള്‍ കഴിച്ച്‌ മടുത്തവർക്ക് ധൈര്യമായി പരീക്ഷിക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ റെസിപ്പി – എഗ് ബൈറ്റുകള്‍.

ബ്രേക്ക് ഫാസ്റ്റായും സ്നാക്കായുമൊക്കെ എഗ് ബൈറ്റുകള്‍ കഴിക്കാം. വളരെ എളുപ്പത്തിലും രുചിയിലും ഈ വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

എളുപ്പം രുചികരം; ബീഫ് കായ്പോള എങ്ങെനെയുണ്ടാക്കാം

ആവശ്യമായ ചേരുവകള്‍

മുട്ട – 6 എണ്ണം
പാല്‍/തൈര് – ¼ കപ്പ്
ഉള്ളി (ചെറുതായി അരിഞ്ഞത്) – 2 ടേബിള്‍സ്പൂണ്‍
ക്യാപ്‌സിക്കം – (ചെറുതായി അരിഞ്ഞത്) – 2 ടേബിള്‍സ്പൂണ്‍
ചീര (ചെറുതായി അരിഞ്ഞത്) – 2 ടേബിള്‍സ്പൂണ്‍
പുഴുങ്ങിയ ചോളം – 2 ടേബിള്‍സ്പൂണ്‍
കാരറ്റ് (ഗ്രേറ്റ് ചെയ്തത്) – 2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി – ¼ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
നെയ്യ്/എണ്ണ – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം 180°C ല്‍ ഓവൻ പ്രീഹീറ്റ് ചെയ്യണം. ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച്‌ പാലോ തൈരോ ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഒപ്പം ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് ‌നന്നായി യോജിപ്പിക്കുക. മഫിൻ ട്രേകളില്‍ എണ്ണ പുരട്ടി, മൗള്‍ഡുകളില്‍ മിശ്രിതം ഒഴിക്കാം. ഓരോന്നും ഏകദേശം ¾ ഭാഗമാണ് നിറയ്ക്കേണ്ടത്. ശേഷം 15-18 മിനിറ്റ് നേരം ബേക്ക് ചെയ്തെടുത്താല്‍ നല്ല ടേസ്റ്റി എഗ് ബൈറ്റുകള്‍ റെഡി. പുറത്തെടുത്ത് ചെറുതായി തണുത്ത ശേഷം മാത്രമേ മൗള്‍ഡില്‍ നിന്ന് ഇവ മാറ്റാവൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News