Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരുക്കേറ്റ നീരജ് ചോപ്ര ഏഷ്യൻ ഗെയിംസില്‍ നിന്നും പിന്മാറി

പരുക്കേറ്റ നീരജ് ചോപ്ര ഏഷ്യൻ ഗെയിംസില്‍ നിന്നും പിന്മാറി

Kairali News 1 week ago

ന്ത്യയുടെ ജാവലിൻ ത്രോ താരവും ഒളിമ്പിക് സ്വർണ്ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്ര ഏഷ്യൻ ഗെയിംസില്‍ നിന്നും പിന്മാറി.

പരിശീലനത്തിനിടയില്‍ കാലിനേറ്റ പരുക്ക് ആണ് താരത്തിന് വിനയായത്. താരം 2026 സീസണില്‍ ഒരു മത്സരത്തിലും പങ്കെടുക്കില്ല എന്നാണ് റിപ്പോർട്ട്. ഇതോടെ ഏഷ്യൻ ഗെയിംസില്‍ നിന്നും മാത്രമല്ല ഈ സീസണിലെ ഡയമണ്ട് ലീഗ് അടക്കമുള്ള ബാക്കി ടൂർണമെന്റുകളിലും താരം ഇനി പങ്കെടുക്കില്ല.

: മല്ലികാർജുൻ ഖർഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ച സംഭവം: കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് രാഹുല്‍ ഗാന്ധി

ഈ സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ തന്റെ കാലിലെ ലിഗ്‌മെന്റിന് പരുക്കേറ്റ വിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഏഷ്യൻ ഗെയിംസില്‍ കഴിഞ്ഞ തവണ സ്വർണ്ണം നേടിയ താരം ഇത്തവണയും മെഡല്‍ നിലനിർത്തുമെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. നേരത്തെ ഈ വർഷം ദോഹയിലും , ലോസാൻ ഡയമണ്ട് ലീഗിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി മെഡല്‍ സ്വന്തമാക്കിയ താരം ഫോമിലേക്ക് തിരിച്ചു വരുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News