Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫേസ്ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കിഡ്നി പണി മുടക്കും

ഫേസ്ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കിഡ്നി പണി മുടക്കും

Kairali News 4 months ago

ബാഹ്യമായ ശരീര സൌന്ദര്യത്തിന് വളരെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ ഏറെയും. അതിനായി എന്ത് മാർഗവും സ്വീകരിക്കാൻ മടിയില്ലാത്തവരാണ് നമ്മളില്‍ ഏറെയും.

എന്നാല്‍, തൊലിവെളുക്കാനുള്ള ഈ ക്രീമുകളില്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

സ്ഥിരമായി ക്രീമുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളില്‍ മെമ്പനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വമായ വൃക്കരോഗം ബാധിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വിപണിയിലെത്തുന്ന പല ക്രീമുകളിലും മെര്‍ക്കുറിയുടേയും ഈയ്യത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ 100 മടങ്ങ് അധികമാണ്. ഇത് ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെട്ട് രക്തത്തില്‍ കലരുന്നു. ഇത് കിഡ്നിയെ ദോഷകരമായി ബാധിക്കും.

; രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതാണോ ?

നിങ്ങളുടെ കിഡ്നി പണി മുടക്കുന്നുവെന്നതിന് ശരീരം ചില സൂചനകളും തരും. കണ്ണുകള്‍ക്ക് ചുറ്റും കാണുന്ന വീക്കമാണ് ആദ്യത്തെ സൂചന. ഇതിന് പുറമേ കാലുകളിലും കണങ്കാലിലും നീരുവീക്കം ഉണ്ടായേക്കാം. മൂത്രത്തില്‍ അകാരണമായ തോതില്‍ പത കാണപ്പെടുന്നത് കിഡ്നി പണി മുടക്കുന്നതിന്റെ ലക്ഷണമാണ്.

ഇനി സുരക്ഷിതമായിരിക്കാൻ എന്ത് ചെയ്യണമെന്ന് അറിയണ്ടേ ? അംഗീകാരമില്ലാത്ത ബ്ലീച്ചിംഗ് പൗഡറുകള്‍ മുഖം മിനുക്കാൻ ഉപയോഗിക്കാതിരിക്കുക. ക്രീമുകള്‍ വാങ്ങുമ്പോള്‍ ലേബലില്‍ മെർക്കുറി ഇല്ലെന്ന് ഉറപ്പു വരുത്തുക. ചർമ്മരോഗ വിദഗ്ധരുടെ അഭിപ്രായം മാത്രം എപ്പോഴും സ്വീകരിക്കാൻ ശ്രദ്ധിക്കുക. സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളില്‍ ഇറക്കുമതി, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, സാധനത്തിന്റെ പേരും വിലാസവും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നിവ സൂക്ഷ്മമായി പരിശോധിക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News