Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത മാംസത്തിലെ ഐസ് പെട്ടെന്ന് കളയണോ? എളുപ്പവ‍ഴികള്‍ ഇതാ.

ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത മാംസത്തിലെ ഐസ് പെട്ടെന്ന് കളയണോ? എളുപ്പവ‍ഴികള്‍ ഇതാ.

Kairali News 3 weeks ago

മീനും മാംസവും വാങ്ങി ഫ്രീസറില്‍ സൂക്ഷിക്കുന്നത് ഇന്നത്തെക്കാലത്ത് എല്ലാ വീടുകളിലെയും സ്ഥിരം കാ‍ഴ്ചയാണ്. എന്നാല്‍ കറി വെക്കാനുള്ള സമയത്താണ് നമ്മള്‍ പലപ്പോഴും പെട്ടുപോകുന്നത്.

പെട്ടെന്ന് കറി വെക്കാൻ നേരത്ത് മാംസം ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത് വെക്കും. എന്നാല്‍ ആ ചെറിയ സമയം കൊണ്ട് മാംസത്തിലെ ഐസ് ഒരിക്കലും പെട്ടെന്ന് അലിയില്ല. പെട്ടെന്ന് ഐസ് മാറ്റാൻ നമ്മളെല്ലാവരും സാധാരണ ചെയ്യുന്നത് ചിക്കൻ ചൂടുവെള്ളത്തില്‍ ഇടുകയോ, അല്ലെങ്കില്‍ കുറെ നേരം പുറത്ത് വെക്കുകയോ അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ ഇട്ടുവെക്കുകയോ ചെയ്യുന്നതാണ്. പക്ഷേ, നിങ്ങള്‍ ചെയ്യുന്ന ഈ രീതി ശരിക്കും ശരിയാണോയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഐസ് പെട്ടെന്ന് അലിയിക്കാനുള്ള ചില നുറുക്കു വിദ്യകള്‍ പറഞ്ഞുതന്നാലോ…

1. തണുത്ത വെള്ളത്തില്‍ ഇറക്കി വെക്കുന്നത്

മാംസ കഷണങ്ങളുടെ വലുപ്പത്തിനനുസരിച്ചാണ് ഡീഫ്രോസ്റ്റ് ആകുന്നത്. കഷണങ്ങള്‍ എയർടൈറ്റ് കവറില്‍ സീല്‍ ചെയ്ത് തണുത്ത വെള്ളത്തില്‍ മുക്കി വെക്കണം. 20 മുതല്‍ 30 മിനിറ്റ് കൂടുമ്പോഴും വെള്ളം മാറ്റിയാല്‍ മാംസത്തിലെ ഐസ് വേഗത്തില്‍ അലിയും.

നിങ്ങളുടെ അടുക്കള സുരക്ഷിതമാണോ? ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുക

2. മൈക്രോവേവ് ഡീഫ്രോസ്റ്റ്

ഇന്നത്തെക്കാലത്തെ മിക്ക മൈക്രോവേവിലും ഡീഫ്രോസ്റ്റ് സംവിധാനമുണ്ട്. പക്ഷേ പലപ്പോഴും നമ്മള്‍ അത് ഉപയോഗിക്കാറില്ല. പെട്ടെന്ന് ഐസ് അലിയിക്കാൻ ഡീഫ്രോസ്റ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഡീഫ്രോസ്റ്റ് ചെയ്യുന്ന സമയത്ത് ഇടയ്ക്കിടെ മാംസം മറിച്ചിടണം. ഇല്ലെങ്കില്‍ ചില ഭാഗങ്ങള്‍ പാകമായി തുടങ്ങും. ഇത് ശ്രദ്ധിച്ചില്ലേല്‍ പണിപാളും.

3. ഉപ്പ് പൊടി ഇടുന്നത്

മാംസം ഐസായിട്ടിരിക്കുമ്പോള്‍ അതില്‍ കുറച്ച്‌ ഉപ്പ് പൊടി തൂകിയതിനുശേഷം അതിന് മുകളില്‍ ചെറുചൂടുവെള്ളം ഒഴിക്കുക. ഇത് മാസം വേഗത്തില്‍ അയഞ്ഞ് വരാൻ സഹായിക്കും. കൂടാതെ, ഉപ്പിട്ട തണുത്ത വെള്ളത്തില്‍ മാംസം മുക്കി വെക്കുകയും ചെയ്യാം. ഉപ്പിന്റെ സാന്നിധ്യം കാരണം തണുത്ത വെള്ളത്തില്‍ പോലും 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ മാംസത്തിലെ ഐസ് അലിഞ്ഞു പോകും.

ശ്രദ്ധിക്കുക: ചൂടുവെള്ളം നേരിട്ട് ചിക്കനില്‍ ഒഴിക്കുന്നത് പുറംഭാഗം വെന്തുപോകാനും ബാക്ടീരിയ വളരാനും കാരണമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News