Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫുട്‌ബോള്‍ ലോകകപ്പ് 2026: ഇന്ത്യയില്‍ കാണാന്‍ സാധിച്ചേക്കില്ല; കാരണമറിയാം

ഫുട്‌ബോള്‍ ലോകകപ്പ് 2026: ഇന്ത്യയില്‍ കാണാന്‍ സാധിച്ചേക്കില്ല; കാരണമറിയാം

Kairali News 1 month ago

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനു പന്തുരുളാന്‍ ഇനി ആഴ്ചകള്‍ മാത്രം.

നാലുവര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ഫുട്‌ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികളെല്ലാം. എന്നാല്‍, ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഫിഫ ലോകകപ്പ് ടെലിവിഷനില്‍ കാണാന്‍ സാധിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. എന്താണ് ഇതിനു പിന്നിലെ കാരണമെന്തെന്ന് പരിശോധിക്കാം.

ഇന്ത്യയിലെ സംപ്രേഷണാവകാശത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തതാണ് അനിശ്ചിതത്വത്തിനു പിന്നില്‍. ലോകകപ്പ് സംപ്രേഷണത്തിനായി 20 മില്യണ്‍ ഡോളറാണ് റിലയന്‍സ്-ഡിസ്‌നി വാഗ്ദാനം ചെയ്തത്. എന്നാല്‍, ഫിഫ ആവശ്യപ്പെട്ട തുകയുടെ വളരെ ചെറിയൊരു ഭാഗം മാത്രാണിതെന്നാണ് വിവരം. സംപ്രേഷണവകാശ തുകയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ചര്‍ച്ച നടത്തിയെങ്കിലും ഇളവ് നല്‍കേണ്ടെന്നാണ് ഫിഫയുടെ ഇപ്പോഴത്തെ തീരുമാനമെന്നാണ് ലഭിക്കുന്ന സൂചന. ഇതില്‍ മാറ്റമുണ്ടാകുമോയെന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരും. അതേസമയം അയല്‍രാജ്യമായ ചൈനയിലും ലോകകപ്പ് സംപ്രേഷണത്തിന്റെ വിഷയത്തില്‍ പ്രതിസന്ധിയുണ്ട്. ചൈനയിലെ സംപ്രേഷണാവകാശത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനാല്‍, ചൈനയിലും ലോകകപ്പ് കാണാന്‍ സാധിക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

: ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം; ഇന്ന് ധോണി ഇറങ്ങുമോ?

ഇത്തവണ ജൂണ്‍ 11നാണ് ലോകകപ്പിനു തുടക്കം കുറിക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങള്‍ സംയുക്തമായാണ് ഇക്കുറി ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. ആദ്യമായി 48 ടീമുകള്‍ അരങ്ങേറുന്ന ലോകകപ്പാണ് ഇത്തവണത്തേത്. ഇതുവരെ 32 ടീമുകള്‍ മാത്രമായിരുന്നു ലോകകപ്പില്‍ പങ്കെടുത്തിരുന്നത്. ജൂലായ് 19 വരെ ലോകകപ്പ് നീണ്ടുനില്‍ക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News