Dailyhunt
പിഷാരടി തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഷാഫി പറമ്പില്‍: ഇഎൻ സുരേഷ് ബാബു

പിഷാരടി തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഷാഫി പറമ്പില്‍: ഇഎൻ സുരേഷ് ബാബു

Kairali News 3 weeks ago

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടി തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഷാഫി പറമ്പിലെന്ന് സി പി ഐ എം പാലാക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.

പിഷാരടി തോറ്റാല്‍ അടുത്ത പ്രാവശ്യം ഷാഫിക്ക് മത്സരിക്കാമല്ലോയെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയില്‍ ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും പാലക്കാട് നുണപ്രചാരണം നടത്തുകയാണ് യുഡിഎഫെന്നും അദ്ദേഹം പറഞ്ഞു. NMR ഒന്നാം സ്ഥാനത്ത് എത്തിയതിൻ്റെ ബേജാറാണ് യുഡിഎഫിന്.

ഷാഫിയുടെ കുതന്ത്രമാണിതെന്നും ബിജെപി ജയിച്ചാലും എല്‍ഡിഎഫ് ജയിക്കരുതെന്നാണ് യുഡിഎഫ് ലക്ഷ്യമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.തെരഞ്ഞെടുപ്പ് ട്രെൻഡ് എല്‍ഡിഎഫിന് അനുകൂലമാണ്. വിജയിക്കുന്ന സ്ഥാനാർഥി എൻഎംആർ റസാഖായിരിക്കുമെന്നും ബി ജെ പി തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്താണെന്നും അത് കോണ്‍ഗ്രസും ഷാഫിയും മറച്ച്‌ പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീട് നിർമാണത്തിലും സീറ്റ് വിതരണത്തിലും അഴിമതി നടത്തുന്ന കൂട്ടരാണ് കോണ്‍ഗ്രസ്: എംഎ ബേബി

പി കെ ശശിയുടെ നാമനിർദേശ പത്രികയിലെ തെറ്റില്‍ LDF പരാതി നല്‍കിയിട്ടുണ്ട്. കോടതിയില്‍ പോകനാണ് പി കെ ശശി പറയുന്നത് LDF നേതാക്കള്‍ക്ക് എതിരെ മാനനഷ്ട്ടത്തിന് കേസ് കൊടുക്കാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
രേഖകളില്‍ വയസ് കുറച്ച്‌ യൗവ്വനം നിലനിർത്തനാണ് പി കെ ശശിയുടെ ശ്രമമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News