ഇന്ന് നമുക്ക് ചുറ്റും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവർ കുറവാണ്. അതില്‍ പ്രധാന വില്ലൻ രക്തസമ്മർദ്ദം തന്നെയാണ്.
ഇത് പിന്നീട് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ടെൻഷൻ, ഉറക്കക്കുറവ് എന്നിവയാണ് രക്തസമ്മർദ്ദം കൂട്ടുന്ന പ്രധാന കാരണങ്ങള്‍. എന്നാല്‍ ചിട്ടയായ രീതിയിലുള്ള വ്യായാമവും ഭക്ഷണ രീതിയിലൂടെയും രക്തസമ്മർദ്ദം ഒരു പരിധി വരെ തടയാൻ കഴിയും. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റർ നടത്തിയ പുതിയ പഠനങ്ങള്‍ പ്രകാരം, ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതുവഴി പ്രായമായവരില്‍ രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയും.
;ഉറങ്ങുന്നതിന് മുമ്പ് ബിസ്ക്കറ്റ് കഴിക്കുന്ന ശീലമുണ്ടോ ? പണി കിട്ടും സൂക്ഷിച്ചോ
ബീറ്റ്‌റൂട്ട് ജ്യൂസില്‍ നൈട്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാലാണ് ഈ ഗുണം ലഭിക്കുന്നത്. എന്നാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാലും യുവാക്കളിലെ രക്തസമ്മർദ്ദത്തില്‍ യാതൊരു മാറ്റവുമില്ല എന്നു പഠനത്തില്‍ പറയുന്നുണ്ട്. ബീറ്റ്‌റൂട്ടിലെ നൈട്രേറ്റ് ശരീരത്തിനകത്ത് എത്തുമ്പോള്‍ അത് ‘നൈട്രിക് ഓക്സൈഡ്’ ആയി മാറുകയും. ഈ നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം എളുപ്പമാക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ബീറ്റ്‌റൂട്ട് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക.

