Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉറങ്ങുന്നതിന് മുമ്പ് ബിസ്ക്കറ്റ് കഴിക്കുന്ന ശീലമുണ്ടോ ? പണി കിട്ടും സൂക്ഷിച്ചോ !

ഉറങ്ങുന്നതിന് മുമ്പ് ബിസ്ക്കറ്റ് കഴിക്കുന്ന ശീലമുണ്ടോ ? പണി കിട്ടും സൂക്ഷിച്ചോ !

Kairali News 4 months ago

രാത്രി ഏ‌റെ വൈകി വിശപ്പ് തോന്നുമ്പോള്‍ ഒരു പാക്കറ്റ് ബിസ്ക്കറ്റെടുത്ത് കഴിക്കുന്നത് പലരുടേയും ശീലമാണ്. എന്നാല്‍ ഈ ശീലമത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബിസ്ക്കറ്റ് കഴിച്ചതിന്റെ തൊട്ടടുത്ത ദിവസം രാവിലെ കഠിനമായ തലവേദനയോടെയാണോ നിങ്ങള്‍ ഉണരുന്നത്? എങ്കില്‍ നിങ്ങള്‍ കഴിച്ച ആ ബിസ്ക്കറ്റായിരിക്കാം വില്ലൻ.

ബിസ്ക്കറ്റുകളില്‍ ഉയർന്ന അളവില്‍ മൈദയും റവയും അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഇവ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുകയും, ഉറക്കത്തിനിടയില്‍ അത് അപ്രതീക്ഷിതമായി താഴുകയും ചെയ്യുന്നു. ഈ വ്യതിയാനം തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്നത് രാവിലെ തലവേദനയുണ്ടാക്കാൻ കാരണമാകും. രാത്രി വൈകി ആഹാരം കഴിക്കുമ്പോള്‍ ശരീരത്തിന്‍റെ ദഹന പ്രക്രിയ മന്ദഗതിയിലാകും. ബിസ്ക്കറ്റിലെ കൊഴുപ്പും പഞ്ചസാരയും ദഹിക്കാൻ സമയമെടുക്കുന്നത് ആസിഡ് റിഫ്ലക്സിന് വഴിതെളിക്കും.

; വാർദ്ധക്യത്തിലും ചുറുചുറുക്കോടെ ഇരിക്കാം; മുപ്പതുകളില്‍ തുടങ്ങാം ഈ നല്ല ശീലങ്ങള്‍..

നെഞ്ചെരിച്ചില്‍ കാരണം ഉറക്കം തടസ്സപ്പെടുന്നത് രാവിലെ ക്ഷീണത്തിനും തലവേദനക്കും കാരണമാകും. രുചി കൂട്ടാൻ ബിസ്ക്കറ്റുകളില്‍ ചേർക്കുന്ന സോഡിയം രാത്രിയില്‍ ശരീരത്തിലെ ജലാംശം കുറക്കും. നിർജ്ജലീകരണത്തിന്‍റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് തലവേദന. ബിസ്ക്കറ്റുകള്‍ കേടാകാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവുകളും കൃത്രിമ മധുരങ്ങളും പലരിലും മൈഗ്രേൻ പോലുള്ള തലവേദനകള്‍ക്ക് കാരണമാകാറുണ്ട്.

ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും ലഘുഭക്ഷണം കഴിക്കുക. ബിസ്ക്കറ്റിന് പകരം ഒരു പിടി നട്ട്‌സ് (ബദാം, അണ്ടിപ്പരിപ്പ്) അല്ലെങ്കില്‍ ഒരു കഷ്ണം പഴം കഴിക്കുന്നത് വിശപ്പ് മാറ്റാനും തലവേദന ഒഴിവാക്കാനും സഹായിക്കും. രാത്രിയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം മൂലമുള്ള തലവേദന തടയും. ഈ ശീലം മാറ്റിയിട്ടും തലവേദന തുടരുകയാണെങ്കില്‍ കാഴ്ചശക്തിയിലെ കുറവോ സൈനസൈറ്റിസോ ഉണ്ടോ എന്ന് ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News