Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാവിലെ മുതല്‍ മഴയാണേ. രണ്ട് ദിവസത്തില്‍ കാലവര്‍ഷം ഇങ്ങെത്തും

രാവിലെ മുതല്‍ മഴയാണേ. രണ്ട് ദിവസത്തില്‍ കാലവര്‍ഷം ഇങ്ങെത്തും

Kairali News 1 week ago

സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവർഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം എത്തുന്നതിന് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

അറബിക്കടലിനു മുകളിലും ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശാൻ സാധ്യതയുണ്ട്. തീരദേശത്തുള്ളവരും മലയോരമേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം പാളി; ഗുണഭോക്താക്കള്‍ ദുരിതത്തില്‍

ഇന്നലെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഇന്നും രാവിലെ മുതല്‍ സംസ്ഥാന തലസ്ഥാനത്തുള്‍പ്പെടെ മഴ തുടരുകയാണ്. മെയ് ആദ്യ വാ രം തൊട്ട് തന്നെ സംസ്ഥാവത്ത് വേനല്‍ മഴ ലഭിച്ച്‌ തുടങ്ങിയിരുന്നു. അതിന് ശേഷം രണ്ടാം വാരത്തോടെ വേനല്‍ മഴ ശക്തിപ്പെടുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News