Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്ഥിരവും വാങ്ങുന്നത് ശുദ്ധമായ പാലാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കബളിപ്പിക്കപ്പെടാതിരിക്കാം

സ്ഥിരവും വാങ്ങുന്നത് ശുദ്ധമായ പാലാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കബളിപ്പിക്കപ്പെടാതിരിക്കാം

Kairali News 1 month ago

മീകൃത ആഹാരമായാണ് പാലിനെ കണക്കാക്കുന്നത്. നിരവധി പോഷകഗുണങ്ങളാണ് പാലില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ദിവസവും പാല്‍ കുടിക്കണമെന്ന് പല ആരോഗ്യവിദഗ്ദരും നിർദ്ദേശിക്കാറുണ്ട്.

ആരോഗ്യസ്ഥിതി പരിശോധിച്ചതിനുശേഷമായിരിക്കണം ഈ തീരുമാനം എടുക്കേണ്ടത്.

പ്രോട്ടീൻ, കാല്‍സ്യം, വിറ്റാമിൻ ഡി പോലുള്ള ധാരാളം അവശ്യ പോഷകങ്ങള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണസാധനങ്ങളില്‍ പലതിലും മായം ചേർക്കുന്നുവെന്ന വാർത്ത നമ്മള്‍ സ്ഥിരവും കേള്‍ക്കുന്നതാണ്. എന്നാല്‍ പാലില്‍ മായം ചേർക്കുന്നത് എങ്ങനെ കണ്ടുപിടിക്കും. പാലില്‍ വിവിധ തരത്തിലുള്ള മായം കലർന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്. പാലിന്റെ ശുദ്ധതയും മായം കലർന്നതല്ലെന്നും ഉറപ്പുവരുത്താൻ ചില എളുപ്പവഴികള്‍ അറിഞ്ഞാലോ.

എബോളയെ കോവിഡ് പോലെ ഭയക്കണോ? അറിയാം ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങള്‍

വെള്ളമാണ് പാലില്‍ ഏറ്റവും കൂടുതല്‍ ചേർക്കപ്പെടുന്ന സാധാരണ മായം. പാലില്‍ അമിത അളവില്‍ വെള്ളം ചേർക്കുന്നത് പാലിന്റെ കട്ടി കുറയ്ക്കാനും പോഷകഗുണം കുറയാനും കാരണമാകും. യൂറിയയും പാലില്‍ സാധാരണ ചേർക്കാറുള്ള മറ്റൊരു മായമാണ്. പാല്‍ കൊഴുപ്പുളളതാക്കാനും വെളുത്ത നിറം വർദ്ധിപ്പിക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ യൂറിയ ചേർക്കുന്നത്. പാലിലെ യൂറിയയുടെ അംശം അള്‍സർ, ക്ഷീണം തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ദ‍ർ പറയുന്നത്.

പാലില്‍ വെള്ളം ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ വൃത്തിയായ ഉണങ്ങിയ ഒരു സ്റ്റീല്‍ പാത്രം എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി പാല്‍ ഒഴിച്ചശേഷം ചരിച്ചു പിടിക്കുക. പാല്‍ പതുക്കെ വെള്ളക്കറയോടെ ഒഴുകുകയാണെങ്കില്‍ അതില്‍ വെള്ളം ചേർത്തിട്ടില്ലെന്ന് വിശ്വസിക്കാം. അതല്ല പാല്‍ത്തുള്ളി വേഗത്തില്‍ വെള്ളക്കറയില്ലാതെ ഒഴുകിയാല്‍ അതില്‍ വെള്ളം ചേർത്തിട്ടുണ്ടെന്നും മനസിലാക്കാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News