സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം.
എസ് നിഷാരയാണ് പിടിയിലായത്. ഡോക്ടറുടെ സ്വകാര്യ ആശുപത്രിയിലെ നിയമ വിരുദ്ധമായ പ്രാക്ടീസ് പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസാണ്.
കോട്ടയം മെഡിക്കല്‍ കോളജ് ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറാണ് എം. എസ്. നിഷാര. നേരത്തെ ഇദ്ദേഹം മൂന്നുമാസം താല്‍ക്കാലിക അവധിയെടുത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഈ അവധി കാലാവധി തീർന്നതിതിനെ തുടർന്ന് തിരികെ മെഡിക്കല്‍ കോളജിലെത്തി ഒരു ദിവസം ജോലിയില്‍ പ്രവേശിച്ചു. ഇതിന് പിന്നാലെ പഠനാവശ്യത്തിനായി മൂന്നുവർഷത്തെ അവധിക്ക് അപേക്ഷ നല്‍കി. എന്നാല്‍ ഈ അവധി പ്രിൻസിപ്പല്‍ അനുവദിച്ചിരുന്നില്ല.
വിഴിഞ്ഞത്ത് നിർണായക നീക്കവുമായി അദാനി; വിദേശ നിക്ഷേപത്തിന് സര്‍ക്കാരിന്‍റെ അനുമതി തേടി
പഠനാവശ്യം ചൂണ്ടിക്കാണിക്കുന്ന മതിയായ രേഖകള്‍ ഹാജരാക്കാത്തത് കാരണമാണ് അവധി നല്‍കാത്തതിന് കാരണം. അവധി ലഭിക്കാതിരുന്നിട്ടും ഇയാള്‍ വീണ്ടും സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് തുടർന്നു. ഇതിനിടയിലാണ് വിജിലൻസ് സംഘം ഡോക്ടർ എം എസ് നിഷാരയെ പിടികൂടിയത്. നടപടിയുടെ ഭാഗമായി കേസെടുത്ത് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

