തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പിന് ശേഷം വിജയിച്ചു വന്ന ടി വി കെ നേതാവ് വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ.
നാളെ സത്യപ്രതിജ്ഞ ചെയ്യാൻ ഇരിക്കെയാണ് ഗവർണറുടെ നീക്കം. ഭൂരിപക്ഷം തെളിയിച്ചാല്‍ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയു എന്ന് പറഞ്ഞതായാണ് വിവരം. ഇത് സംബന്ധിച്ച നിയമോപദേശം ഗവർണർ തേടിയിട്ടുണ്ട്.
വിജയ്ക്ക് ഉളളത് 113 പേരുടെ പിന്തുണയാണ് എന്നാല്‍ ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ പരാമർശം. ഗവർണറുടെ രാഷ്ട്രീയ നീക്കമാണിതെന്നാണ് വിവരം. പിന്തുണ ലഭിച്ചതോടെ നാളെ ചെന്നൈയിലെ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനായിരുന്നു നീക്കം.
ആലിപ്പഴം പണിയായി; ദില്ലിയില്‍ 500-ലധികം വിമാനങ്ങള്‍ വൈകി, പലതും വഴിതിരിച്ചുവിട്ടു
എന്നാല്‍ ഇതോടെ നാളെ സത്യ പ്രതിജ്ഞ ചെയ്യില്ലെന്നാണ് ലഭിക്കുന്ന വിവരം. സത്യ പ്രതിജ്ഞയ്ക്ക് ഗവർണർ ഇതുവരേയും അനുമതി നല്‍കിയിട്ടില്ല. തമിഴ്നാട്ടില്‍ മതേതര കക്ഷികളെ ഒപ്പം ചേർത്ത് സർക്കാർ രൂപിക്കരിക്കാനാണ് വിജയുടെ ശ്രമം. ഏറ്റവും വലിയ ഒറ്റകക്ഷിയായ TVK ക്ക് ഉപാധികളോട് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു

