Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരിച്ചടികള്‍ തളര്‍ത്താനല്ല, കരുത്തോടെ മുന്നേറാന്‍- കെ. രാധാകൃഷ്ണന്‍

തിരിച്ചടികള്‍ തളര്‍ത്താനല്ല, കരുത്തോടെ മുന്നേറാന്‍- കെ. രാധാകൃഷ്ണന്‍

Kairali News 3 weeks ago

തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടി ആഴത്തില്‍ പരിശോധിക്കുമെന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി ഇടതുപക്ഷം ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ആലത്തൂര്‍ എം.പിയുമായ കെ.

രാധാകൃഷ്ണന്‍. തിരിച്ചടികള്‍ തളര്‍ത്താനുള്ളതല്ലെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള പാഠങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വികസന-ക്ഷേമ മേഖലകളില്‍ സമാനതകളില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമപദ്ധതികള്‍ മുതല്‍ നാടിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട വികസന പദ്ധതികള്‍ വരെ നടപ്പിലാക്കിയ സര്‍വ്വതലസ്പര്‍ശിയായ ഭരണമാണ് കാഴ്ചവെച്ചത്. സര്‍ക്കാരിനെതിരെ ഒരു ആരോപണം പോലും ഉന്നയിക്കാന്‍ കഴിയാതെ പ്രതിപക്ഷം പതറി നിന്ന കാലഘട്ടമായിരുന്നു ഇതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

: തൃക്കരിപ്പൂരില്‍ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം, തങ്കയത്തെ പാർട്ടി ഓഫീസും അടിച്ച്‌ തകർത്ത് തീയിട്ടു

തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍ ഗൗരവമായി കാണുന്നു. ജനഹിതം എന്താണെന്ന് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. എവിടെയെങ്കിലും വീഴ്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കും. ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരും. ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂടുതല്‍ കരുത്താര്‍ജ്ജിക്കും. പരാജയങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്, പോരായ്മകള്‍ പരിഹരിച്ച്‌ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം മുന്നോട്ട് പോകുമെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News