Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃക്കാക്കരയിലെ 12 വയസുകാരിയുടെ മരണം, അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി

തൃക്കാക്കരയിലെ 12 വയസുകാരിയുടെ മരണം, അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി

Kairali News 10 hrs ago

തൃക്കാക്കരയില്‍ 12 വയസുകാരിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി.നഗരസഭ ചെയർമാൻ സെക്രട്ടറി വാർഡ് കൗണ്‍സിലർ എന്നിവർക്കെതിരെയാണ് പരാതി.ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതി.

ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെഎസ് അരുണ്‍കുമാറാണ് പരാതി നല്‍കിയത്.അപകടസാധ്യതയെ കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിട്ടും നഗരസഭ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.നിയമപരമായ കടമ നിർവഹിക്കുന്നതില്‍ തൃക്കാക്കര നഗരസഭ പരാജയപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. തൃക്കാക്കര എസ് എച്ച്‌ ഒ ക്കാണ് പരാതി നല്‍കിയത്.

'നടപടിയില്ലെങ്കില്‍ നിരത്തിലിറങ്ങും'; ടിപ്പർ ലോറികളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കണമെന്ന് ‍ഡിവൈഎഫ്‌ഐ

തൃക്കാക്കര കാക്കനാട് മാവേലിപുരത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ 20 അടിയിലധികം താഴ്ചയിലേക്ക് വീണാണ് ഏഴാം ക്ലാസുകാരിയായ 12 വയസുകാരി മരണപ്പെട്ടത്. റോഡ് നവീകരണത്തിലെ അശാസ്ത്രീയതയും സുരക്ഷാ കൈവരികള്‍ (റെയിലിംഗ്) സ്ഥാപിക്കാത്തതുമാണ് ഈ ദാരുണമായ അപകടത്തിന് കാരണമായതെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഫ്ലാറ്റ് അസോസിയേഷൻ ഒരു വർഷം മുൻപ് തന്നെ പരാതി നല്‍കിയിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ലെന്നാണ് വിവരം. തൃക്കാക്കര നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ് കൗണ്‍സിലർമാർ നഗരസഭാ ഓഫീസിനുള്ളില്‍ കുത്തിയിരുന്ന് ശക്തമായ പ്രതിഷേധവും നടത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News