Dailyhunt
തൃശൂരില്‍ വീണ്ടും കിറ്റ് വിവാദം; വിതരണത്തിനായി ബിജെപി തയ്യാറാക്കിയ കിറ്റുകളെന്ന്  ആരോപണം

തൃശൂരില്‍ വീണ്ടും കിറ്റ് വിവാദം; വിതരണത്തിനായി ബിജെപി തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം

Kairali News 3 weeks ago

തൃശ്ശൂരില്‍ വീണ്ടും കിറ്റ് വിവാദത്തില്‍ മുങ്ങി ബിജെപി. കാച്ചേരിയിലെ അച്ചാർ കമ്പനിക്കകത്ത് കിറ്റുകള്‍ കണ്ടെത്തി.

വിതരണത്തിനായി ബി ജെ പി തയ്യാറാക്കിയ കിറ്റുകളെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാർഥി അബിൻസിന്റെ സഹോദരൻ്റെ സ്ഥാപനത്തിലാണ് കിറ്റുകള്‍ കണ്ടെത്തിയത്.

അതേസമയം, നേരത്തെ തൃശൂര്‍ ജില്ലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കിറ്റു വിതരണത്തിനുള്ള ശ്രമം നടന്നിരുന്നു. വാടാനപ്പിള്ളി ചാമ്പ്യന്‍സ് എന്ന സ്ഥാപനത്തില്‍ നാലായിരത്തിലധികം കിറ്റുകള്‍ തയ്യാറാക്കിയിരുന്നു. യുവമോര്‍ച്ച നേതാവ് ബഗീഷ് പൂരാടന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണത്തിനുള്ള ശ്രമം നടന്നതെന്നാണ് ആരോപണമുണ്ടായത്. സംഭവസ്ഥലത്ത് ബിജെപി വൈസ് പ്രസിഡന്റും നടനുമായ ദേവനും ഉണ്ടായിരുന്നു.

വോട്ടിന് കിട്ടിയ പൈസയല്ല, പെൻഷൻ കാശാണ്;ഇതിലും വല്യ പ്രമോഷൻ വേറെന്ത് വേണം

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ യുഡിഎഫ്,എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ തടഞ്ഞിരുന്നു.. തുടര്‍ന്ന് നേതാക്കളെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൂടി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഏറെ നേരം നീണ്ടു നിന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ബി ജെ പിയുടെ പേരില്‍ കിറ്റ് വിവാദമുണ്ടാകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News