ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. ഉത്തരാഖണ്ഡില്‍ ശക്തമായ മഴയെ തുടർന്ന് മണ്ണിടിയുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്തു.
ബദരീനാഥ്, കേദാർനാഥ് തീർത്ഥാടന യാത്രകള്‍ താത്ക്കാലികമായി തടസം നേരിടുന്നുണ്ട്.
ചമോലി ജില്ലയില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൂടുതല്‍ ശക്തമായ മഴ ഉണ്ടാകുമെന്ന പ്രവചനത്തെത്തുടർന്ന് സംസ്ഥാനമുടനീളം അതീവ ജാഗ്രതയിലാണ്. അതേസമയം ഹിമാചല്‍ പ്രദേശ്, കാശ്മീർ സംസ്ഥാനങ്ങളിലും കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു. വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. അസം, അരുണാചല്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.
Heavy rainfall continues to affect several parts of North India, with the death toll in Himachal Pradesh rising to nine. Authorities have issued fresh warnings for Uttarakhand, Jammu and Kashmir, and the Northeast.

