Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍വച്ച്‌ സ്വയം പെട്രോളൊഴിച്ച്‌ തീകൊളുത്തിയ വയോധികൻ മരിച്ചു

വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍വച്ച്‌ സ്വയം പെട്രോളൊഴിച്ച്‌ തീകൊളുത്തിയ വയോധികൻ മരിച്ചു

Kairali News 2 weeks ago

കോഴിക്കോട് വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍വച്ച്‌ സ്വയം പെട്രോളൊഴിച്ച്‌ തീകൊളുത്തിയ വായോധികൻ മരിച്ചു.

തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം ആണ് മരിച്ചത്. 71 വയസായിരുന്നു.

കോഴിക്കോട് ഡി.സി.സി. സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. ഇബ്രാഹിമിന്റെ ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് ഇപ്പോള്‍ മരണം സംഭവിച്ചത്.

ആലുവയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റില്‍ രാജിന് രണ്ട് ഇരട്ട ജീവപര്യന്തം

സുധീർ കുമാറിന്റെ വീട്ടിലേക്ക് രാവിലെ 10.30 ഓടെയായിരുന്നു ഇബ്രാഹിം എത്തിയത്. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച്‌ പെട്ടെന്ന് തന്നെ തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി തീ അണച്ചെങ്കിലും അപ്പോ‍ഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

60 ശതമാനത്തോളം പൊള്ളലേറ്റ ഇബ്രാഹിമിനെ വടകര ഫയർഫോഴ്സെത്തി ആദ്യം വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പൊള്ളല്‍ ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇപ്പോള്‍ മരണത്തിന് കീ‍ഴടങ്ങിയത്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യയ്ക്കുള്ള ചിന്തകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. ടോള്‍ഫ്രീ നമ്പർ: 1056, 0471-2552056

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News