Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വായിക്കാൻ സമയമില്ലേ? സ്പോട്ടിഫൈയില്‍ ഇനി കേട്ട് തീര്‍ക്കാം

വായിക്കാൻ സമയമില്ലേ? സ്പോട്ടിഫൈയില്‍ ഇനി കേട്ട് തീര്‍ക്കാം

Kairali News 5 months ago

നമ്മള്‍ എല്ലാവരും പാട്ട് കേള്‍ക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് സ്പോട്ടിഫൈ.

ഇഷ്ടമുള്ള പാട്ട് ഇഷ്ടമുള്ള സമയത്ത് കേള്‍ക്കാം. എന്നാല്‍ ഇപ്പോള്‍ സ്പോട്ടിഫൈ പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്.പാട്ടും പോഡ്കാസ്റ്റും മാത്രമല്ല, ഇനി പ്രൊഫഷണലുകള്‍ വായിച്ച്‌ തരുന്ന നീണ്ട മാഗസിൻ ലേഖനങ്ങളും സ്പോട്ടിഫൈയില്‍ കേള്‍ക്കാം. ഒരു ഓഡിയോബുക്ക് കേള്‍ക്കുന്ന ഫീല്‍ ആണ് ഇതിന്. വായിക്കാൻ താല്‍പര്യമുണ്ടെങ്കിലും ജോലി തിരക്ക് കാരണം സമയം കിട്ടാത്തവർക്ക് പറ്റിയ അപ്ഡേറ്റ് ആണിത്. യാത്ര ചെയ്യുമ്പോഴോ വീട്ടുജോലി ചെയ്യുമ്പോഴോ വായിക്കുന്നതിന് പകരം കേട്ട് തീർക്കാം.

സ്പോട്ടിഫൈ പ്രീമിയം ഉണ്ടെങ്കില്‍ ഈ ഓഡിയോ കഥകള്‍ക്ക് അധിക ചെലവില്ല. എന്നാല്‍ നിങ്ങള്‍ കേള്‍ക്കുന്ന സമയം പ്രതിമാസ ഓഡിയോബുക്ക് ലിമിറ്റില്‍ നിന്ന് കുറയും. പ്രീമിയം ഇല്ലെങ്കില്‍ ഓരോ ലേഖനവും ഏകദേശം 190 രൂപയ്ക്ക് വാങ്ങേണ്ടി വരും. ഓരോ ലേഖനവും രണ്ട് മണിക്കൂറില്‍ താഴെ മാത്രമേ ഉള്ളൂ. റോളിംഗ് സ്റ്റോണ്‍, വോഗ്, വയർഡ്, ജിക്യു, ദി അറ്റ്ലാന്റിക്, വെറൈറ്റി, ബില്‍ബോർഡ്, വാനിറ്റി ഫെയർ, പിച്ച്‌ഫോർക്ക് എന്നിവയുള്‍പ്പെടെ 650ലധികം ലേഖനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. എല്ലാ ലേഖനങ്ങളും ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമാണ് ഉള്ളത്.

വൈഭവ് സൂര്യവംശി തകർത്തടിച്ചു! ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു 215 റണ്‍സ് വിജയലക്ഷ്യം

അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമനി, യുഎഇ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക എന്നിവയുള്‍പ്പെടെ 22 രാജ്യങ്ങളിലാണ് ഫീച്ചർ ഇപ്പോള്‍ ഉള്ളത് . ഇന്ത്യ ഇപ്പോള്‍ ഈ ലിസ്റ്റില്‍ ഇല്ല, അതുകൊണ്ട് ഇന്ത്യൻ ഉപയോക്താക്കള്‍ക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News