വീട്ടില്‍ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അതിന്റെ ചൂട് പോകാതിരിക്കാൻ നമ്മളെ സഹായിക്കുന്ന ഒന്നാണല്ലേ കാസറോള്‍. കാസറോളുകള്‍ ഇല്ലാത്ത വീടുകള്‍ ഇല്ല എന്ന് തന്നെ പറയാം.
പക്ഷെ, ഒരു കാസറോള്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് അറിയാമോ? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷണത്തിന്റെ ചൂട് കൂടുതല്‍ നേരം നിലനിർത്താൻ സാധിക്കും.
ഭക്ഷണത്തിന്റെ ചൂട് കൂടുതല്‍ നേരം പിടിച്ചുനിർത്താൻ സഹായിക്കുന്ന ആദ്യത്തെ ടിപ്പ് കാസറോള്‍ പ്രീ-ഹീറ്റ് ചെയ്യുക എന്നതാണ്. അല്‍പ്പം ചൂടുവെള്ളം 2 മിനുട്ട് നേരം കാസറോളില്‍ ഒഴിച്ച് വെക്കുക. പിന്നീട് വെള്ളം കളഞ്ഞതിന് ശേഷം മാത്രം ഭക്ഷണം കാസറോളിലേക്ക് മാറ്റുക. അതുപോലെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് തിളച്ച പാടെ ഭക്ഷണം കാസറോളിലേക്ക് മാറ്റുക എന്നത്. കാസറോള്‍ നിറച്ച് ഭക്ഷണപദാർഥം വെക്കുന്നത് പകുതിയാക്കി വെക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും. അനാവശ്യമായി മൂടി തുറന്നു കളിക്കുന്നതും ഒഴിവാക്കണം. ഇത്തരം കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷണം കൂടുതല്‍ നേരം ചൂടോടെ നിലനിർത്താൻ സാധിക്കും.
ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത മാംസത്തിലെ ഐസ് പെട്ടെന്ന് കളയണോ? എളുപ്പവഴികള്‍ ഇതാ…
എങ്ങിനെയുള്ള കാസറോളുകളാണ് നിങ്ങള്‍ വാങ്ങിക്കുന്നത് എന്നതിലും കാര്യമുണ്ട്. പ്ലാസ്റ്റിക് ബോഡിയുള്ള കാസ്റോളുകളും സ്റ്റീല്‍ കാസ്റോളുകളും ഇന്ന് മാർക്കറ്റില്‍ സുലഭമാണ്. ഇതില്‍ ഏറ്റവും ബെസ്റ്റ് സ്റ്റീല്‍ കാസ്റോളുകളാണ്. ആരോഗ്യ സംരക്ഷണത്തിനും കൂടുതല്‍ കാലം ഉപയോഗിക്കാനും നല്ലത് സ്റ്റീല്‍ കാസ്റോളുകളാണ്. വൃത്തിയാക്കാനും കൂടുതല്‍ നേരം ചൂടോടെ ഭക്ഷണം നിലനിർത്താനും സ്റ്റീല്‍ കാസ്റോളുകള്‍ സഹായിക്കും. കുട്ടികള്‍ ഉള്ള വീടാണ് എങ്കില്‍ അവരുടെ ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും നല്ലത് സ്റ്റീലാണ്. പ്ലാസ്റ്റിക് കാസറോളുകള്‍ ഉപയോഗിക്കാൻ എളുപ്പവും വില താരതമ്യേന കുറവുമാണെങ്കിലും സ്റ്റീല്‍ കാസ്റോളുകളുടെ അത്രയും ഗുണം ലഭിക്കില്ല.

