Dailyhunt
വിജയ് സര്‍ക്കാര്‍ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സര്‍ക്കാര്‍ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും

Kairali News 4 days ago

മിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രിക്കഴകം (TVK) നാളെ അധികാരമേല്‍ക്കുകയാണ്.

നാളെ രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാല്‍ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും.

കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകള്‍ എന്ന കടമ്പ കടക്കാൻ തീവ്രമായ രാഷ്ട്രീയ ചർച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. അഞ്ച് എംഎല്‍എമാരുള്ള കോണ്‍ഗ്രസ് ടിവികെയ്ക്ക് പിന്തുണ നല്‍കാൻ തീരുമാനിച്ചു. എന്നാല്‍, രണ്ട് മന്ത്രിസ്ഥാനങ്ങളും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും നല്‍കണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഈ പിന്തുണ. ഡിഎംകെ മുന്നണിയുടെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസിന്റെ ഈ നീക്കം ഇന്ത്യ സഖ്യത്തില്‍ തന്നെ വലിയ വിള്ളലുകള്‍ വീഴ്ത്തുന്നതും ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിമാറുന്നതുമാണ്.

'കേരളത്തിന്റെ സ്പന്ദനം അറിയുന്നവൻ കേരളം നയിക്കട്ടെ'; രമേശ് ചെന്നിത്തലയ്ക്കായി പത്തനംതിട്ടയില്‍ ഫ്ലക്സ്

വിജയ് പിന്തുണ തേടിക്കൊണ്ട് സിപിഐ നേതാവ് ആനി രാജയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാൻ സിപിഐ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി. തമിഴ്‌നാട്ടില്‍ ഒരു സീറ്റ് മാത്രമുള്ള ബിജെപിക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുന്നില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News