ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. വ്യാജ ഫോണ്‍ കോളുകളും പണം ചോദിച്ചുകൊണ്ടുള്ള തട്ടിപ്പും നമ്മുടെ നാട്ടില്‍ സർവ്വസാധാരണയാണിപ്പോള്‍.
നമുക്ക് പരിചയമുള്ള ആളുകളുടെ ശബ്ദം അനുകരിച്ചുകൊണ്ടും കോളുകള്‍ വരാറുണ്ട്. വോയ്‌സ് ക്ലോണിംഗ് ടൂളുകള്‍ ഉപയോഗിച്ചുകൊണ്ടാണ് തട്ടിപ്പുകാർ ഇത് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ഫീച്ചർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗൂഗിള്‍.
‘ഫേക്ക് കോള്‍ ഡിറ്റക്‌ഷൻ’ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ആൻഡ്രോയിഡ് 12 ലും ഫോണ്‍ ബൈ ഗൂഗിള്‍ ആപ്പിലുമാണ് ഈ പുതിയ ഫീച്ചർ എത്തുക. എഐ കൊണ്ട് നിർമിച്ച ശബ്ദം ഉപയോഗിച്ച് നിങ്ങളെ കബളിപ്പിക്കാൻ ഈ ഫീച്ചർ എത്തുന്നതോടെ തട്ടിപ്പുകാർക്ക് സാധിക്കില്ല.
യുപിഐ പേയ്മെന്റുകള്‍ പരാജയപ്പെട്ട് പണം നഷ്ടമായോ ? പരിഭ്രാന്തി വേണ്ട, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
ഈ പുതിയ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുക എന്ന് നോക്കാം
വിളിക്കുന്നയാളും കോള്‍ സ്വീകരിക്കുന്നയാളും ഫോണ്‍ ബൈ ഗൂഗിള്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുക. ഒരു കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ആൻഡ്രോയിഡ് ഫോണുകളില്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് സാങ്കേതികവിദ്യ വഴി ഫോണുകള്‍ തമ്മില്‍ പരസ്പരം ഒരു വെരിഫിക്കേഷൻ സിഗ്നല്‍ കൈമാറുന്നു. ഫോണ്‍ കോള്‍ വന്നിട്ടുള്ളത് യഥാർത്ഥത്തില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള വ്യക്തിയുടെ ഫോണില്‍ നിന്ന് തന്നെയാണ് എന്ന് തെളിയിക്കുന്നതാണ്
ഈ സിഗ്നല്‍ കൈമാറ്റം. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ഈ വെരിഫിക്കേഷൻ സിഗ്നല്‍ ലഭിച്ചില്ലെങ്കില്‍, യഥാർത്ഥ കോണ്‍ടാക്റ്റിന്റെ ഫോണില്‍ നിന്ന് തന്നെയാണോ ഈ കോള്‍ വരുന്നത് എന്ന് നിങ്ങളുടെ ഫോണ്‍ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തും.

