കോളേജ് അധ്യാപകരാകാനും ഗവേഷണത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടാനുമുള്ള യോഗ്യതയ്ക്കായുള്ള യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷിക്കാനുള്ള സമയമെത്തി.
നെറ്റ് ജൂണ്‍ 2026 പരീക്ഷയ്ക്കായി https://ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി മേയ് 20 വരെ അപേക്ഷിക്കാം. ജൂണ്‍ 22 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക. 1150 രൂപയാണ് അപേക്ഷാ ഫീസ്. ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിന് 600 രൂപയും പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 325 രൂപയുമാണ്.
മാസം 50,000 രൂപ അധികമായി സമ്പാദിക്കാം, ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിച്ചാല്‍ മതി
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. അപേക്ഷാസമയത്ത് ലൈവ് ഫൊട്ടോ ഉള്‍പ്പെടെ അപ്‍ലോഡ് ചെയ്യണം. കേരളത്തില്‍ വിവിധ ജില്ലകളിലായി 12 പരീക്ഷാകേന്ദ്രങ്ങളുണ്ട്. 55 ശതമാനം മാർക്കോടെ പിജി ഉള്ളവർക്ക് അപേക്ഷിക്കാം. ഒബിസി, പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് ശതമാനം മാർക്ക് മതി. പിജി പ്രോഗ്രാമുകള്‍ക്ക് പഠിക്കുന്നവർക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പിഎച്ച്‌ഡി പ്രവേശനത്തിനു മാത്രം യോഗ്യത നേടുന്നവർ ഒരു വർഷത്തിനുള്ളില്‍ കോഴ്സ് വിജയിക്കണം. 4 വർഷ ബിരുദം വിജയിച്ചവർക്കും അവസാന വർഷം പഠിക്കുന്നവർക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇവർക്ക് 75ശതമാനം (പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിന് 70 ശതമാനം) മാർക്ക് ഉണ്ടാകണം. ജെആർഎഫ്, പിഎച്ച്‌ഡി ഒണ്‍ലി വിഭാഗങ്ങളിലേക്കു മാത്രമേ 4 വർഷ ബിരുദക്കാർ യോഗ്യത നേടൂ.
അസി.പ്രഫസർ യോഗ്യത നേടാനാകില്ല. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനു പ്രായപരിധിയില്ല. എന്നാല്‍, ജെആർഎഫിനായി അപേക്ഷിക്കുന്നവർക്ക് ജൂണ്‍ ഒന്നിന് 30 വയസ്സ് തികയരുത്. പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിനും വനിതകള്‍ക്കും 35 ആണ് ജെആർഎഫ് പ്രായപരിധി. ഗവേഷണപരിചയം ഉള്ളവർക്കും സേനകളില്‍ സേവനം ചെയ്തവർക്കും എല്‍എല്‍എം ബിരുദമുള്ളവർക്കും ജെആർഎഫിന് അപേക്ഷിക്കുന്നതിനു പ്രായപരിധിയില്‍ ഇളവുണ്ട്.

