● ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ മദ്ഹേ മദീന റബീഹ് കോണ്‍ഫറൻസ് സമാപിച്ചു
● ചടങ്ങിന്റെ ഭാഗമായി എസ്കെഎസ്‌എസ്‌എഫിന്റെ നേതൃത്വത്തില്‍ ഇശ്‌ഖ് മജ്‌ലിസും നടന്നു
ദുബൈ: (MyKasargodVartha) പ്രവാചകൻ മുഹമ്മദ് നബിയുടെ മഹത്തായ ജീവിതവും സുന്നത്തും ഓരോ വിശ്വാസിയുടെയും ജീവിതത്തിന് വഴികാട്ടിയാകണമെന്ന് പ്രമുഖ പണ്ഡിതൻ സിംസാറുല്‍ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബുഹൈല്‍ കെഎംസിസി പി എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'മദ്ഹേ മദീന റബീഹ് കോണ്‍ഫറൻസില്‍' മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ കെഎംസിസി ആക്ടിംഗ് സെക്രട്ടറി അഫ്സല്‍ മെത്തമ്മല്‍ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും സഹനത്തിൻ്റെയും സത്യസന്ധതയുടെയും ഉത്തമ മാതൃകയാണ് പ്രവാചകൻ്റെ ജീവിതമെന്ന് സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു. വ്യക്തിജീവിതം മുതല്‍ കുടുംബം, സമൂഹം, അയല്‍ബന്ധങ്ങള്‍, സഹജീവികളോടുള്ള ഇടപെടലുകള്‍ തുടങ്ങി എല്ലാ മേഖലകളിലും നബി മനോഹരമായ മാതൃക കാണിച്ചുതന്നിട്ടുണ്ട്. കുടുംബത്തില്‍ സ്നേഹവും സമാധാനവും വളർത്തുകയും മാതാപിതാക്കളെ ആദരിക്കുകയും കുട്ടികളോട് കാരുണ്യത്തോടെ പെരുമാറുകയും അയല്‍ക്കാരെയും സഹജീവികളെയും പരിഗണിക്കുകയും അശരണരെയും ആവശ്യക്കാരെയും സഹായിക്കുകയും ചെയ്യുന്നത് നബിയുടെ ജീവിതത്തില്‍നിന്ന് പഠിക്കാവുന്ന മഹത്തായ പാഠങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. മൗലിദ് പരിപാടികളും നബിദിനാചരണങ്ങളും നബിയോടുള്ള സ്നേഹം കൂടുതല്‍ ശക്തമാക്കുന്നതിനും അവിടുത്തെ മഹത്തായ ജീവിത മാതൃക അടുത്തറിയുന്നതിനും അതനുസരിച്ച് ജീവിക്കാനുള്ള പ്രചോദനം പകരുന്നതിനുമുള്ള അവസരങ്ങളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുപ്രവർത്തകർ നബിയുടെ സേവന മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമൂഹത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും, ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അവർക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങില്‍ സിംസാറുല്‍ ഹഖ് ഹുദവിയെ ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.
ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഡോ. അബൂബക്കർ കുറ്റിക്കോല്‍ സമ്മാനിച്ചു. തുടർന്ന് ദുബൈ എസ്കെഎസ്‌എസ്‌എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായ ഇശ്‌ഖ് മജ്‌ലിസും അരങ്ങേറി. യഅ്ഖൂബ് മൗലവി, ഖാലിദ് ബാഖവി, സീദി ഉസ്താദ്, സവാദ് ഹനീഫി, മുഹമ്മദ് ഉസ്താദ് തൃക്കരിപ്പൂർ, ഷാഫി ആസ്ഹദി, കബീർ ആസ്ഹദി, അസീസ് മുസ്‌ലിയാർ കാഞ്ഞങ്ങാട് എന്നിവർ മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കി.
നേതാക്കളുടെ സാന്നിധ്യം
ദുബൈ കെഎംസിസി ഭാരവാഹികളായ കെ പി എ സലാം, റയീസ് തലശ്ശേരി, അഹ്‌മദ് ബിച്ചി കോഴിക്കോട്, ഹനീഫ് ചെർക്കള, അഷ്റഫ് കൊടുങ്ങല്ലൂർ, ഹസൻ ചാലില്‍, വ്യവസായ പ്രമുഖരായ സ്പിക് അബ്ദുല്ല, സലാം ഹാജി വെല്‍ഫിറ്റ്, റഷീദ് ബായാർ എന്നിവർ സംബന്ധിച്ചു.
ജില്ലാ ഭാരവാഹികളായ സലാം തട്ടാഞ്ചേരി, ഇസ്മാഈല്‍ നാലാംവാതുക്കല്‍, ഹുസൈനാർ ബീജന്തടുക്ക, മൊയ്തീൻ ബാവ ഹൊസങ്കടി, ഫൈസല്‍ മൊഹ്സിൻ തളങ്കര, സി എ ബഷീർ പള്ളിക്കര, റഫീഖ് പടന്ന, ആസിഫ് ഹൊസങ്കടി, സിദ്ദീഖ് ചൗക്കി, സുബൈർ അബ്ദുല്ല, മഹ്‌മൂദ് ഹാജി പൈവളിഗെ, അഷ്‌റഫ് പാവൂർ, ഇബി അഹ്‌മദ് ചെടയ്ക്കാല്‍ എന്നിവരും പങ്കെടുത്തു.
മണ്ഡലം നേതാക്കളായ ഇബ്രാഹിം ബേരികെ, ഫൈസല്‍ പട്ടേല്‍, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ ജി എ റഹ്‌മാൻ, സൈഫുദ്ദീൻ മൊഗ്രാല്‍, തല്‍ഹത് തളങ്കര, റഷീദ് അവയില്‍, മൻസൂർ മർത്യാ, സലാം മാവിലാടം, എസ്കെഎസ്‌എസ്‌എഫ് നേതാക്കളായ ഫാസില്‍ മെട്ടമ്മല്‍, അൻതാസ് ചെമനാട്, റഫീഖ് എതിർത്തോട്, സുബൈർ മാങ്ങാട്, ഐ പി എം ഇബ്രാഹിം തുടങ്ങിയവരും കോണ്‍ഫറൻസില്‍ സന്നിഹിതരായിരുന്നു. ജില്ലാ ആക്ടിംഗ് സെക്രട്ടറി അഷ്റഫ് ബായാർ സ്വാഗതവും ട്രഷറർ ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Simsarul Haq Hudawi delivered the keynote address at the 'Madhe Madeena Rabeeh Conference' organized by Dubai KMCC Kasaragod District Committee, emphasizing the Prophet's life as a perfect model of love and service for public workers and society.
#KasargodVartha #Kasaragod #DubaiKMCC #RabeehConference #SimsarulHaqHudawi #SKSSF #ProphetMuhammad #NRI #AparnaNews

