Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍

കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: (www.kasargodvartha.com 23.09.2021) പാറശാലയില്‍ കിണര്‍ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍.

തൊഴിലാളിയായ സാബുവിനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് പ്രതിയായ ബിനു പിടിയിലായത്.

കിണര്‍ കുഴിക്കുകയായിരുന്ന സാബുവിന്‍റെ ദേഹത്തേക്ക് വലിയ കല്ലുകള്‍ എടുത്ത് എറിയുകയായിരുന്നുവെന്നാണ് റിപോര്‍ട്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.



ഒരുമിച്ച്‌ ജോലി ചെയ്യുന്നവരായിരുന്നു സാബുവും ബിനുവും. കൂലിത്തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കല്ല് ദേഹത്ത് വീണ് കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഫയര്‍ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

ബിനുവിന് തന്നോട് മുന്‍ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞതായി പൊലീസ് പറഞ്ഞു. സാബു നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha