Wednesday, 27 Jan, 6.36 pm കാസര്‍കോട് വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍
ലോറി ബൈകിലിടിച്ച്‌ ബാലസംഘം മുന്‍ ജില്ലാ സെക്രടറി മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 27.01.2021) ലോറി ബൈകിലിടിച്ച്‌ ബാലസംഘം മുന്‍ ജില്ലാ സെക്രടറി മരിച്ചു. ചെറുവത്തൂര്‍ കയ്യൂര്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

മുഴക്കോത്ത് തെക്കുമ്ബാട് സ്വദേശിയും ബാലസംഘം മുന്‍ ജില്ലാ സെക്രടറിയുമായ രതീഷ് (32) ആണ് മരിച്ചത്. മുഴക്കോത്ത് ക്ഷീരോല്‍പാദന സംഘം ജീവനക്കാരനാണ് രതീഷ്.

യുവാവ് സഞ്ചരിച്ച ബൈക് ടിപര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.\



Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top