Dailyhunt

മത പണ്ഡിതനും സുന്നി നേതാവുമായ സയ്യിദ് യഹ്‌യ ആറ്റക്കോയ തങ്ങള്‍ ആറളം നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 09.05.2021) മത പണ്ഡിതനും സുന്നി സംഘടനകളുടെ കാര്യദര്‍ശിയുമായിരുന്ന സയ്യിദ് യഹ്‌യ ആറ്റക്കോയ തങ്ങള്‍ ആറളം (35) നിര്യാതനായി. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

കണ്ണൂര്‍ ആറളം സ്വദേശിയായ യഹ്‌യ തങ്ങള്‍ വര്‍ഷങ്ങളായി പുത്തിരിയടുക്കത്ത് താമസമായിരുന്നു. നിരവധി ആത്മീയ സദസുകളില്‍ നേതൃത്വം വഹിച്ചിരുന്ന അദ്ദേഹം എസ് വൈ എസ് പുത്തിരിയടുക്കം യൂണിറ്റ് പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം മുനമ്ബ് കുഞ്ഞിവളപ്പ് മഹല്ല് ഖത്വീബ് ആയി സേവനം അനുഷ്ഠിച്ചിരുന്നു.

കീഴൂര്‍ ഹംസ തങ്ങള്‍-തറാല്‍ കുഞ്ഞാമിന ദമ്ബതികളുടെ മകനാണ്.
ഭാര്യയും രണ്ട് മക്കളുമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha