Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓടോറിക്ഷ ഇടിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ഓടോറിക്ഷ ഇടിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ബേക്കല്‍: (www.kasargodvartha.com 01.03.2021) ഓടോറിക്ഷ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ബേക്കല്‍ മാസ്തിഗുഡയിലെ ജയന്ത - ലത ദമ്ബതികളുടെ ഏക മകന്‍ മോഹന്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബേക്കല്‍ കോട്ടക്കുന്ന് അറളിക്കട്ടയില്‍ വെച്ചാണ് മോഹനനെ ഓടോറിക്ഷ ഇടിച്ചത്.



ജില്ലാ ആശുപ്രതിയില്‍ പ്രഥമ ശുശ്രുഷക്ക് ശേഷം നില ഗുരുതരമായതിനാല്‍ പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

അവിവിഹാതിനാണ്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha