Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് ബുധനാഴ്ച 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് 136 പേര്‍

സംസ്ഥാനത്ത് ബുധനാഴ്ച 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് 136 പേര്‍

തിരുവനന്തപുരം: (www.kasargodvartha.com 23.09.2020) സംസ്ഥാനത്ത് ബുധനാഴ്ച 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍കോട് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 321, കൊല്ലം 152, പത്തനംതിട്ട 127, ആലപ്പുഴ 167, കോട്ടയം 275, ഇടുക്കി 55, എറണാകുളം 254, തൃശൂര്‍ 180, പാലക്കാട് 150, മലപ്പുറം 372, കോഴിക്കോട് 427, വയനാട് 27, കണ്ണൂര്‍ 142, കാസര്‍കോട് 302 എന്നിങ്ങനേയാണ് പരിശോധനാ ഫലം ബുധനാഴ്ച നെഗറ്റീവായത്.
ഇതോടെ 42,786 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 1,04,682 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha