Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സഫ മോളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സഫ മോളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

മൊഗ്രാല്‍: (KasargodVartha) ഷാർജ അല്‍നബ്ബയിലെ കെട്ടിടത്തിൻ്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച കാസർകോട് മൊഗ്രാല്‍ കാടിയംകുളം 'സഫ' മൻസിലിലെ മുബാറക് അലി - മുർഷിദ ദമ്പതികളുടെ ഏക മകള്‍ സഫയുടെ (7) മൃതദേഹം വെള്ളിയാഴ്ച (ഓഗസ്റ്റ് 28) രാവിലെ നാട്ടിലെത്തിക്കും.

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മംഗ്ളൂരില്‍ വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം ഏഴ് മണിയോടെ വീട്ടിലെത്തിക്കും. തുടർന്ന് എട്ട് മണിയോടെ മൊഗ്രാല്‍ ചളിയങ്കോട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കളിക്കുന്നതിനിടെ കാല്‍വഴുതി വീണു

തിങ്കളാഴ്ചയായിരുന്നു (ഓഗസ്റ്റ് 24) നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം ഉണ്ടായത്. ഷാർജയിലെ സ്വകാര്യ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സഫ. മാതാവ് മുർഷിദ ഷാർജയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ രാവിലെ ജോലിക്ക് പോയതായിരുന്നു.

കളിക്കുന്നതിനിടെ ജനാലയിലൂടെ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സഫയെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് പിതാവ് മുബാറക് ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. ദുബൈയിലെ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ് മുബാറക്.

കണ്ണീരണിഞ്ഞ് നാട്

വേനലവധിക്ക് നാട്ടില്‍ വന്നിരുന്ന കുടുംബം ബുധനാഴ്ചയാണ് (ഓഗസ്റ്റ് 19) അവധി കഴിഞ്ഞ് തിരികെ ഗള്‍ഫിലേക്ക് പോയത്. ദിവസങ്ങള്‍ക്കകം തങ്ങളുടെ പൊന്നോമനയുടെ വിയോഗവാർത്ത എത്തിയത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇവരുടെ ഏക മകളായ സഫയുടെ മരണം ഇശല്‍ ഗ്രാമത്തെ കടുത്ത ദുഃഖത്തിലാക്കി. സഫ മോളുടെ നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചനം രേഖപ്പെടുത്തി.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: The body of seven-year-old Safa, who died after accidentally falling from the third floor of a building in Sharjah, will arrive at Mangaluru airport and be buried at the Mogral Chaliyankodu Juma Masjid on Friday, August 28, 2026.

#KasargodVartha #SharjahAccident #SafaMogral #MalayaliDeathSharjah #KasaragodNews #MalayalamNews #Mogral #DubaiNRI #KeralaNews #AparnaNews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha