തിരുവനന്തപുരം: പാർട്ടി രൂപീകരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വെന്നിക്കൊടി പാറിച്ച് ദളപതി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ്.
വിജയ്‌യുടെ വൻവിജയത്തെ നടനും തിരക്കഥാകൃത്തുമായ ഡോ.റോണി ഡേവിഡ് രാജ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അഭിനന്ദിച്ചു. പ്രചാരണ സമയത്ത് ഡി.എം.കെയെ കടന്നാക്രമിക്കുമ്പോള്‍ വിജയിന് ഈ ധൈര്യം എങ്ങനെവന്നുവെന്ന് പലകുറി ആലോചിച്ചിട്ടുണ്ടെന്ന് റോണി കുറിച്ചു. 200 കോടി ശമ്പളം കൈപ്പറ്റുന്നയാള്‍ ഭരണത്തിലേറുമ്പോള്‍ അഴിമതിയുണ്ടാകില്ലെന്നും റോണി കുറിച്ചു.
റോണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രചാരണ വേളയില്‍ ഡിി.എം.കെയെ കടന്നാക്രമിക്കുമ്പോള്‍ ഈ മനുഷ്യന് ഈ ധൈര്യം എങ്ങനെ വന്നു എന്ന് പല കുറി ചിന്തിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ സാമ്പത്തിക ശ്രോതസ്സ് ഒരു പരിധി വരെ വിജയ് സിനിമകള്‍ ആണ് എന്ന് പ്രതിയോഗികള്‍ വരെ സമ്മതിക്കും. ഇരുന്നൂറ് കോടി ശമ്പളം കൈ പറ്റുന്ന ആള്‍, അയാള്‍ ഭരണം കൈ പറ്റുമ്പോള്‍ അഴിമതി ഉണ്ടാകില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു...

