Dailyhunt
1500 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് കളിപ്പാട്ട വാച്ച്‌

1500 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് കളിപ്പാട്ട വാച്ച്‌

കട്ടപ്പന: ഓണ്‍ലൈനില്‍ 1500 രൂപയുടെ വാച്ച്‌ ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്‌. നരിയംപാറ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ വന്ന പരസ്യം കണ്ടാണ് കോണ്ടാക്‌ട് വാച്ചസ് ക്ലബ്ബിന്റെ വെബ്‌സൈറ്റില്‍ കയറി വാച്ച്‌ ബുക്ക് ചെയ്തത്. 4000 രൂപ വിലയുള്ള വാച്ച്‌, 1500 രൂപയ്ക്ക് രണ്ടെണ്ണം വില്‍ക്കുന്നതായാണ് വെബ്‌സൈറ്റില്‍ പരസ്യം ചെയ്തിരുന്നത്. ഇന്നലെ കൊറിയറില്‍ വന്ന പെട്ടി 1500 രൂപ കൊടുത്ത് വാങ്ങി തുറന്നപ്പോള്‍ 50 രൂപ പോലും വിലയില്ലാത്ത വാച്ചാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. വാച്ചിനൊപ്പം ഉണ്ടായിരുന്ന ബില്ലില്‍ ഉത്തര്‍പ്രദേശ് ഗൗതം ബുദ്ധ നഗറിലെ വിലാസമാണ് കോണ്ടാക്‌ട് വാച്ചസ് ക്ലബ്ബിന്റേതായി നല്‍കിയിട്ടുള്ളത്.

കൂടാതെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത കട്ടപ്പന സ്വദേശിയും തട്ടിപ്പിനിരയായതായി വിവരം ലഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi