Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
24 മണിക്കൂറിനുളളില്‍  കൊവിഡ് ആശുപത്രി

24 മണിക്കൂറിനുളളില്‍ കൊവിഡ് ആശുപത്രി

 300 കിടക്കകളുള്ള ആശുപത്രി സജ്ജമാകുന്നത് തണ്ണീര്‍മുക്കത്ത്

ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് രോഗികള്‍ക്കായി 300 കിടക്കകളോട് കൂടിയ ആശുപത്രി സംവിധാനം ഒരുക്കുന്നു. നിലവില്‍ നൂറ്‌ പേര്‍ക്കുളള കൊവിഡ് ഫസ്​റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കരിക്കാട് പാരിഷ് ഹാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സെന്ററിലെ മുഴുവന്‍ കിടക്കകളും നിറഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ആശുപത്രി തുടങ്ങുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും കളക്ടറും പഞ്ചായത്തിനോട് അഭ്യര്‍ത്ഥിച്ചത്.

24 മണിക്കൂറിനുളളില്‍ കെ.വി.എം എന്‍ജിനീയറിംഗ് കോളേജിന്റെ അഡ്മിനിസ്‌ട്രേ​റ്റീവ് ബ്ലോക്കും ഇതിനോട് ചേര്‍ന്നുളള കിന്‍ഡര്‍ ഗാര്‍ഡനുമാണ് ഏറ്റെടുക്കുന്നത്.

ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ വ്യാപനം ഇല്ലെങ്കിലും ജില്ലയിലെ മ​റ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ചികിത്സയ്ക്കായി സൗകര്യമൊരുക്കാനാണ് പഞ്ചായത്ത് തയ്യാറായതെന്ന് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് പറഞ്ഞു. ദുരന്തനിവാരണ അതോറിട്ടിയുടെ ചുമതല വഹിക്കുന്ന സബ്കളക്ടര്‍ അനുപം മിശ്ര സെന്ററില്‍ എത്തി പഞ്ചായത്തിന് താക്കോല്‍ കൈമാറി. തഹസീല്‍ദാര്‍ ഉഷ, ചേര്‍ത്തല താലൂക്ക് ആശുപത്രി കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ.പി.വിജയകുമാര്‍,പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ഖാദര്‍, അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഡിക്രൂസ് എന്നിവര്‍ സെന്ററില്‍ എത്തി. പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ചെയര്‍മാനും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അമ്ബിളി കണ്‍വീനറുമായുളള കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi