Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2500 കോടിയുടെ വളര്‍ച്ച  ലക്ഷ്യമിട്ട് സുപ്ര പസഫിക് ലിമിറ്റഡ്

2500 കോടിയുടെ വളര്‍ച്ച ലക്ഷ്യമിട്ട് സുപ്ര പസഫിക് ലിമിറ്റഡ്

കൊച്ചി: ബി.എസ്.ഇ ലിസ്റ്റഡ് നോണ്‍ ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്പനിയായ സുപ്ര പസഫിക് ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡ് 2025-26 സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ ആസ്തി 64.39 ശതമാനം വളർച്ച നേടി.

അടുത്ത 3 വർഷങ്ങള്‍ക്കുള്ളില്‍ 2500 കോടിയുടെ ആസ്തി വിപുലീകരണ ലക്ഷ്യമാണ് കമ്പനിക്കുള്ളതെന്ന് സി.ഇ.ഒ മനോജ് രവി അറിയിച്ചു.
മൈക്രോഫിനാൻസ്, വെഹിക്കിള്‍ ഫിനാൻസ്, ബിസിനസ് ലോണ്‍ മേഖലകള്‍ കൂടാതെ വ്യാപാരികള്‍ക്കായി വർക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ മേഖലയിലേക്ക് 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള ഈടോടുകൂടിയ പുതിയ വായ്പാ പദ്ധതികള്‍ അവതരിപ്പിക്കും.
രാജ്യത്താകമാനം, 15 സംസ്ഥാനങ്ങളിലായി വരുന്ന 3 വർഷങ്ങളില്‍ 500 ശാഖകള്‍ എന്ന വിപുലീകരണ ലക്ഷ്യമാണ് സുപ്ര പസഫിക്ക് ലിമിറ്റഡിനുള്ളത്. ഈ മാസം ഗോവയില്‍ അഞ്ച് പുതിയ ശാഖകള്‍ ആരംഭിക്കും. പുതിയ സാമ്പത്തിക വർഷത്തില്‍ 750 കോടി രൂപ വരെയുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi