Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
29 മുതല്‍ റെയിൻ  ചലച്ചിത്രോത്സവം

29 മുതല്‍ റെയിൻ ചലച്ചിത്രോത്സവം

കൊച്ചി: ജയരാജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം ഈ മാസം 29 മുതല്‍ 31 വരെ ആലുവ മുട്ടത്തെ എസ്‌.സി.എം.എസ് സ്കൂള്‍ ഒഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റില്‍ നടക്കും.

പരിസ്ഥിതി ബോധവത്കരണത്തിനും പ്രകൃതിസംരക്ഷണത്തിനും മാദ്ധ്യമമായി സിനിമയെ ഉപയോഗിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു. പ്രകൃതി, വന്യജീവി, പരിസ്ഥിതി വിഷയങ്ങളിലെ സിനിമകള്‍ പ്രദർശിപ്പിക്കും. മേളയില്‍ ഇറാൻ പ്രത്യേക രാജ്യമായും മിസോറം പ്രത്യേക സംസ്ഥാനമായും അവതരിപ്പിക്കപ്പെടും. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടിക്ക് നേച്ചർ അവാർഡ് സമ്മാനിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi