Dailyhunt
334ല്‍ നിന്ന് 99-ാം റാങ്കിലേക്ക്  പറന്നെത്തിയ വിജയാര്‍ച്ചന

334ല്‍ നിന്ന് 99-ാം റാങ്കിലേക്ക് പറന്നെത്തിയ വിജയാര്‍ച്ചന

പയ്യന്നൂര്‍: കഴിഞ്ഞ തവണത്തെ 334-ാം റാങ്ക് ഇത്തവണ 99 ആക്കി മെച്ചപ്പെടുത്തി സിവില്‍ സര്‍വീസ് പരീക്ഷയില്‍ പയ്യന്നൂര്‍ കൊക്കാനിശ്ശേരി സ്വദേശി പി.പി.അര്‍ച്ചന തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി.

കഴിഞ്ഞ തവണ ലഭിച്ച റാങ്ക് പ്രകാരം പോസ്റ്റല്‍ സര്‍വീസില്‍ ഓഫിസറായി ജോലി നേടിയെങ്കിലും വീണ്ടും എഴുതി റാങ്ക് നില മെച്ചപ്പെടുത്തുകയായിരുന്നു. മത്സ്യഫെഡ് ഉദ്യോഗസ്ഥനായിരിക്കെ നിര്യാതനായ ഇ.ജീവരാജന്റെയും പിലാത്തറ യു.പി.സ്കൂളില്‍ നിന്നും വിരമിച്ച പി.പി.ഗീതയുടെയും മകളാണ്. കില ഡയറക്ടറായിരുന്ന പ്രൊഫ. പി.പി. ബാലന്റെ സഹോദരീ പുത്രിയും സ്വാതന്ത്ര്യ സമര സേനാനി വി.പി. നാരായണ പൊതുവാളുടെ ചെറുമകളുമാണ്.

പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്ടു വരെ പഠിച്ച ശേഷം കണ്ണൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ബി.ടെക് ബിരുദം നേടി.

ഐ.എ.എസ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം ഐ.എഫ്.എസിനോടാണ് താത്പര്യമെന്നും അര്‍ച്ചന പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi