Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
39-ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്ക്; വിമര്‍ശകരുടെ വായടപ്പിച്ച്‌ രോഹിത്തിന്റെ മിന്നല്‍ റണ്‍ഔട്ട്

39-ാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്ക്; വിമര്‍ശകരുടെ വായടപ്പിച്ച്‌ രോഹിത്തിന്റെ മിന്നല്‍ റണ്‍ഔട്ട്

വെല്ലിംഗ്‌ടണ്‍: 39-ാം വയസിലും കളിക്കളത്തില്‍ മികച്ച ശാരീരിക ക്ഷമതയും മെയ്‌വഴക്കവും പ്രകടിപ്പിച്ച്‌ ഇന്ത്യൻ താരം രോഹിത് ശർമ്മ.

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഡാരില്‍ മിച്ചലിനെ പുറത്താക്കാൻ രോഹിത് ശർമ്മ നടത്തിയ തകർപ്പൻ ഫീല്‍ഡിംഗിന് കൈയടിക്കുകയാണ് ആരാധകർ. താരത്തിന്റെ ചുറുചുറുക്കിന് ഇപ്പോഴും കുറവ് വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

ഷോർട്ട് മി‌ഡ് വിക്കറ്റ് മേഖലയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത്, ഗ്ലെൻ ഫിലി‌പ്‌സിന്റെ സിംഗിള്‍ ശ്രമത്തിനിടെ പന്ത് വേഗത്തില്‍ കൈക്കലാക്കി ബാറ്ററുടെ എൻഡിലേക്ക് എറിഞ്ഞു. ഈ പന്ത് കൃത്യമായി വിക്കറ്റ് കീപ്പർ കെഎല്‍ രാഹുലിന്റെ കൈകളിലെത്തുകയും അദ്ദേഹം സ്റ്റമ്പുകള്‍ തെറിപ്പിക്കുകയും ചെയ്‌തു.ഇതോടെ ക്രീസില്‍ എത്താൻ കഴിയാതിരുന്ന ഡാരില്‍ മിച്ചല്‍ റണ്‍ഔട്ടായി. രോഹിത്തിന്റെ വേഗതത്തിലുള്ള പ്രതികരണവും കൃത്യതയാർന്ന പാസും മത്സരത്തിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി.

ഇന്ത്യൻ ടീമിലെ രോഹിത്തിന്റെ ഭാവിയെക്കുറിച്ച്‌ അടുത്തിടെ നിരവധി ചർച്ചകള്‍ ഉയർന്നിരുന്നു. ബാറ്റിംഗിലെ പഴയ മികവ് കുറഞ്ഞുവെന്ന വിമ‌ർശനങ്ങള്‍ക്കൊപ്പം താരത്തിന്റെ ശാരീരികക്ഷമതയും ചോദ്യങ്ങള്‍ക്കിടയാക്കിയിരുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ രോഹിത്തിന് ഇടം ലഭിക്കുമോയെന്ന കാര്യത്തിലും ആശങ്കകള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍, ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനായി താരം നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം കളിക്കളത്തില്‍ പ്രകടമാണ്. ശരീരഭാരം കുറച്ചതിനൊപ്പം ഫീല്‍ഡിംഗിലും മികച്ച പ്രകടനം തുടരുകയാണ് താരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi