ന്യൂഡല്‍ഹി :40,000 രൂപയുടെ വൈദ്യുത ബില്‍ ലഭിച്ച ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. 57കാരനായ ലീലാധര്‍ ലക്ഷ്മണ്‍ ഗൈഥാനിയാണ് തീകൊളുത്തി ജീവനൊടുക്കിയത്. വൈദ്യുതി ബില്‍ ലഭിച്ചത് മുതല്‍ ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു .3 മാസത്തെ ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ചാര്‍ജായാണ് ലീലാധറിന് ഈ ബില്ല് ലഭിച്ചത്. ഭീമമായ തുക കണ്ട് ഞെട്ടിയ ഇദ്ദേഹം അധികൃതരുമായി സംസാരിച്ച് വിഷയം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി.

