54.2 കെ.ഡബ്ല്യു.എച്ച് ബാറ്ററി
കൊച്ചി: പുതിയ തലമുറ ഇലക്‌ട്രിക് ഹാച്ച്‌ബാക്കായ മിനി കൂപ്പർ എസ്.ഇ നവംബർ 27ന് ഇന്ത്യയില്‍ അവതരിപ്പിക്കും.
ബ്രിട്ടീഷ് ഡിസൈനർ പോള്‍ സ്മിത്തുമായി ചേർന്നൊരുക്കിയ പ്രത്യേക പതിപ്പും ഇതോടൊപ്പം എത്തും. 54.2 കെ.ഡബ്ല്യു.എച്ച് ബാറ്ററിയുള്ള വാഹനത്തിന് 402 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 215 ബി.എച്ച്.പി കരുത്തും 330 എൻ.എം ടോർക്കുമുള്ള ഇലക്‌ട്രിക് മോട്ടോറിന് 6.7 സെക്കൻഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. 95 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 മുതല്‍ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 30 മിനിറ്റ് മതി. വിലയും ഇന്ത്യൻ പതിപ്പിന്റെ വിശദാംശങ്ങളും പ്രഖ്യാപിച്ചിട്ടില്ല.

