Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
45 ലക്ഷം രൂപ ചെലവില്‍ ജില്ലയില്‍ കൊവിഡ് ടെസ്റ്റിംഗ് യൂണിറ്റ്

45 ലക്ഷം രൂപ ചെലവില്‍ ജില്ലയില്‍ കൊവിഡ് ടെസ്റ്റിംഗ് യൂണിറ്റ്

കൊച്ചി: ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി ജനറല്‍ ആശുപത്രിക്ക് കീഴിലെ കൊവിഡ് കെയര്‍ സെന്ററില്‍ കൊവിഡ് ടെസ്റ്റിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ അറിയിച്ചു. മണ്ഡലം ആസ്തിവികസന പദ്ധതിയില്‍ നിന്നുമുള്ള തുക ഉപയോഗിച്ചാണ് പി.സി.ആര്‍ ടെസ്റ്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നത്. ജില്ലയില്‍ നിലവില്‍ ഒരുദിവസം നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം 200 ആണ്. പുതിയ മെഷീന്‍ സ്ഥാപിക്കുന്നതോടെ 400 ടെസ്റ്റുകള്‍ വരെ 45 മിനിറ്റുകൊണ്ട് നടത്താനാകും. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാലും മറ്റ് വൈറസ് രോഗങ്ങളുടെ ടെസ്റ്റിംഗിന് ഈ യൂണിറ്റ് ഉപയോഗിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi