Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

789 പേര്‍ക്ക് കൊവിഡ് 880 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 789 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തരായി. ജില്ലയില്‍ നിലവില്‍ 8,​678 പേരാണ് കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. 8 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വഞ്ചിയൂര്‍ സ്വദേശി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശി ഗീത (60), കരിക്കകം സ്വദേശി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്ബാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 625 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

കണക്കുകള്‍ ഇങ്ങനെ

പുതുതായി നിരീക്ഷണത്തിലായവര്‍ - 1559

ആകെ നിരീക്ഷണത്തിലുള്ളവ‌ര്‍ - 2703

ഇന്നലെ രോഗമുക്തി നേടിയവര്‍ - 880

നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ -1979

 ചികിത്സയിലുള്ളവര്‍ - 8678

 കൊ​വി​ഡ് ലം​ഘ​നം​:​ 499​ ​പേ​ര്‍​ക്കെ​തി​രെ​ ​ന​ട​പ​ടി

​ ​ജി​ല്ല​യി​ല്‍​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഏ​ര്‍​പ്പെ​ടു​ത്തി​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ ​ലം​ഘി​ച്ച​തി​ന് 499​ ​പേ​ര്‍​ക്കെ​തി​രെ​ ​ഇ​ന്ന​ലെ​ ​ന​ട​പ​ടി​യെ​ടു​ത്ത​താ​യി​ ​ക​ള​ക്ട​ര്‍​ ​ഡോ.​ ​ന​വ്‌​ജ്യോ​ത് ​ഖോ​സ​ ​അ​റി​യി​ച്ചു.​ ​പ്രോ​ട്ടോ​ക്കോ​ള്‍​ ​ലം​ഘി​ച്ച​ 14​ ​പേ​ര്‍​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​വി​വി​ധ​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ ​ന​ട​ത്തി​യ​തി​ന് 34​ ​പേ​രി​ല്‍​നി​ന്നു​ ​പി​ഴ​ ​ഇൗ​ടാ​ക്കി.​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ല്‍​ 51​ ​പേ​രി​ല്‍​ ​നി​ന്നു​ ​പി​ഴ​ ​ഈ​ടാ​ക്കി.​ 396​ ​പേ​രെ​ ​താ​ക്കീ​ത് ​ചെ​യ്ത​താ​യും​ ​ക​ള​ക്ട​ര്‍​ ​അ​റി​യി​ച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi