Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
824 പേര്‍ക്കുകൂടി  കൊവിഡ്

824 പേര്‍ക്കുകൂടി കൊവിഡ്

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 824 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 637 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ.147 പേരുടെ ഉറവിടം വ്യക്തമല്ല. വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞ 34 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. നാലുപേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ചെമ്ബഴന്തി സ്വദേശി ഷാജി (47), മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), കാഞ്ഞിരംപാറ സ്വദേശിനി സീത (94), വള്ളിച്ചിറ സ്വദേശി സോമന്‍ (65) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 15 വയസിനു താഴെയുള്ള 104 പേരും 60 വയസിനു മുകളിലുള്ള 141 പേരുമുണ്ട്.

ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 6721ആയി. ഇന്നലെ 564 പേര്‍ രോഗമുക്തി നേടി. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതില്‍ 25 പേര്‍ ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ്. പുതുതായി 1,893 പേര്‍ രോഗനിരീക്ഷണത്തിലായി. 25,541 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

ജില്ലയില്‍ ആകെ

ആകെ മരണം - 168
ആകെ രോഗബാധിതര്‍ - 25,524
നിലവില്‍ ചികിത്സയിലുള്ളവര്‍ - 6,721
രോഗമുക്തര്‍ - 18,698

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi