Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
986 പേര്‍ക്ക് കൊവിഡ്

986 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 986 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8206ആയി. 7.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 984 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 1914 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 209870 പേര്‍ രോഗമുക്തരായി.

ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 177 വാഹനങ്ങള്‍ പിടിച്ചെടുത്തു. 47 കേസുകളില്‍ 20 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 12 പേര്‍ക്കും മാസ്‌ക്ക് ധരിക്കാത്തതിന് 1303 പേര്‍ക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 828 പേര്‍ക്കും എതിരെ നടപടി സ്വീകരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi