Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആദര യോഗം നടന്നു

ആദര യോഗം നടന്നു

മലപ്പുറം: ജില്ലയിലെ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്കായി മലപ്പുറം പോസ്റ്റ് ഫോറം സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തില്‍ സമ്മാനാർഹയ്ക്കുള്ള ആദര യോഗം മലപ്പുറം ഹെഡ് പോസ്റ്റാഫീസില്‍ നടന്നു.

മഞ്ചേരി പോസ്റ്റല്‍ സൂപ്രണ്ട് വി.ജെ.രജനി ഉദ്ഘാടനം ചെയ്തു. പോസ്റ്റ് ഫോറം പ്രസിഡന്റ് എം.പി.ധന്യ അദ്ധ്യക്ഷയായി. സമ്മാനാർഹയായ കെ.പി.സജീനയ്ക്ക് കാഷ് പ്രൈസും പ്രശസ്തി ഫലകവും പോസ്റ്റല്‍ സൂപ്രണ്ട് സമ്മാനിച്ചു. സെക്രട്ടറി മണമ്പൂർ രാജൻ ബാബു, പി.ജെ.ജെയിംസ്, നഗരസഭാംഗം ഹാരിസ് ആമിയൻ, കെ.പി.സജീന, കൃഷ്ണപ്രസാദ് സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi